നീരവ് മോദിയിൽ നിന്നും പഠിച്ചു: ഇനി മുതൽ എൽ.ഒ.യു നൽകേണ്ടെന്ന് റിസർവ് ബാങ്ക്
March 13, 2018, 7:07 pm
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് നൽകിയ ലെറ്റർ ഒഫ് അണ്ടർടേക്കിംഗ് (എൽ.ഒ.യു)​ ഉപയോഗിച്ച് രത്നവ്യാപാരി നീരവ് മോദി ശതകോടികൾ തട്ടിയതിന്റെ വെളിച്ചത്തിൽ, രാജ്യത്തെ ബാങ്കുകൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് രംഗത്തെത്തി. ഇനി മുതൽ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ബാങ്കുകൾ ഉപഭോക്താക്കൾ എൽ.ഒ.യുകൾ നൽകരുതെന്ന് റിസർവ് ബാങ്ക് ഉത്തരവിറക്കി.

എൽ.ഒ.യു
തങ്ങളുടെ അക്കൗണ്ട് ഉടമകളിൽ നിന്നും ഗ്യാരണ്ടി സ്വീകരിച്ച് കൊണ്ട്, വിദേശത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്കുകളുടെ ശാഖകളിൽ നിന്നും ഹ്രസ്വകാല വായ്‌പ അനുവദിക്കുന്നതിന് ബാങ്കുകൾ നൽകുന്ന സമ്മത പത്രമാണ് ലെറ്റർ ഒഫ് അണ്ടർടേക്കിംഗ് (എൽ.ഒ.യു)​. അതായത് ഉപഭോക്താവിന് വിദേശത്ത് വായ്‌പയെടുക്കാൻ ഇന്ത്യയിലെ ബാങ്ക് ഗ്യാരണ്ടി നിൽക്കുന്നുവെന്ന് അർത്ഥം. ഇങ്ങനെ ലഭിക്കുന്ന വായ്‌പ 90 ദിവസത്തിനകം തിരിച്ചടയ്‌ക്കണമെന്നാണ് ചട്ടം. ഏത് ആവശ്യത്തിന്റെ പേര് പറഞ്ഞാണോ പണം വായ്പ എടുത്തത് അതിന് വേണ്ടി ഈ തുക ഉപയോഗിക്കുകയും വേണം.

ഹ്രസ്വ കാലത്തേക്ക് നൽകപ്പെടുന്ന എൽ.ഒ.യു ചട്ടങ്ങൾ മറികടന്ന് വർഷങ്ങളോളം ഉപയോഗിച്ചാണ് നീരവ് മോദി തട്ടിപ്പ് നടത്തിയത്. നീരവ് മോദിക്ക് 2008 മുതൽ ലെറ്റേഴ്സ് ഒഫ് അണ്ടർടേക്കിംഗ് നൽകി വരുന്നുണ്ടെന്ന് കേസിൽ അറസ്‌റ്റിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. 280 കോടിയുടെ എൽ.ഒ.യു എട്ട് തവണയായാണ് നീരവിന് നൽകിയത്. ഇങ്ങനെ ഏതാണ്ട് 12,600 കോടി നീരവ് വെട്ടിച്ചെന്നാണ് പ‌ഞ്ചാബ് നാഷണൽ ബാങ്ക് പരാതി നൽകിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ