ഇസാഫ് മറ്റു ബാങ്കുകൾക്ക് മാതൃക: പി.ജെ. കുര്യൻ
March 14, 2018, 6:39 am
തൃശൂർ: സമൂഹത്തിലെ അസമത്വം ഇല്ലാതാക്കാനും സ്‌ത്രീശാക്‌തീകരണം ഉറപ്പാക്കാനും മികച്ച പങ്കുവഹിക്കുന്ന ഇസാഫ് രാജ്യത്തെ മറ്റു ബാങ്കുകൾക്ക് മാതൃകയാണെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ പറഞ്ഞു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കുകളിലെ ലക്ഷക്കണക്കിന് വരുന്ന കിട്ടാക്കടത്തിന് കാരണക്കാർ രാജ്യത്തെ അതിസമ്പന്നരാണ്. വാങ്ങിയതുക കൃത്യമായി തിരിച്ചടയ്‌ക്കുന്നതിൽ മുൻപന്തിയിലുള്ളത് സാധാരണക്കാരാണെന്ന് തെളിയിച്ചത് ഇസാഫാണെന്നും അദ്ദേഹം പറഞ്ഞു.
ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെ. പോൾ തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ. രാജൻ എം.എൽ.എ., മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ ബീന മുരളി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സാമ്പത്തിക അസമത്വം നമ്മുടെ സമൂഹത്തിൽ അസമാധാനം സൃഷ്‌ടിക്കുകയാണെന്നും പാർശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടിയാണ് ഇസാഫ് നിലകൊള്ളുന്നതെന്നും കെ. പോൾ തോമസ് പറഞ്ഞു.
ചടങ്ങിൽ ഇസാഫ് സൊസൈറ്റിയുടെ 26-ാം സ്ഥാപകദിനവും ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ജീവനക്കാരെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്‌തു. ഇസാഫ് ധൻകേന്ദ്ര, അഡൽ പെൻഷൻ യോജന, ഗ്രഹ ജ്യോതി, ഗർഷോം ഇസാഫ് സൗഭാഗ്യ, ഇസാഫ് സബ്സിഡി തുടങ്ങിയ പദ്ധതികളും ചടങ്ങിൽ പുറത്തിറക്കി. മികച്ച കാർഷിക ഉത്പാദക കമ്പനികൾക്ക് കെ. പോൾ തോമസ് അവാർഡുകൾ സമ്മാനിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ