12 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മാതാവ് ചുട്ടുകൊന്നു
March 13, 2018, 9:09 pm
മംഗളൂരു: 12 ദിവസം പ്രായമായ പെൺകുഞ്ഞിനെ മാതാവ് ജീവനോടെ ചുട്ടുകൊന്നു. കർണാടകയിലെ ഭട്ക‌ലിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. യുവതി പെൺകുട്ടിയ്‌ക്ക് ജന്മം നൽകിയത് കുടുംബത്തിന്റെ എതിർപ്പിന് കാരണമായിരുന്നു. ഇതാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം.

വെങ്കട്‌പൂർ എന്ന സ്ഥലത്ത് താമസിക്കുന്ന യശോദ എന്ന യുവതിയാണ് കൊടുംപാതകം ചെയ്തത്. യശോദയും ഭർത്താവും തമ്മിലുള്ള വിവാഹം കഴിഞ്ഞ മൂന്ന് വർഷം മുമ്പാണ് കഴിഞ്ഞത്. ഭട്‌കലിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇവർ, യശോദ ഗർഭിണിയായതോടെ വെങ്കാട്‌പൂരിലെ കുടുംബ വീട്ടിലേക്ക് താമസം മാറി. രണ്ട് ആഴ്‌ചകൾക്ക് മുമ്പാണ് യശോദ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ഇതിന് ശേഷം യശോദയെ കാണാൻ ഭർത്താവും അമ്മയും അടക്കമുള്ള വീട്ടുകാരാരും കൂട്ടാക്കിയില്ല.

ആശുപത്രിയിൽ നിന്നും കുട്ടിയുമായി വീട്ടിലെത്തിയെങ്കിലും കുടുംബത്തിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിരുന്നില്ല. ഇത് യശോദയെ മാനസികമായി തളർത്തി. തുടർന്നാണ് തന്റെ കുഞ്ഞിനെ യശോദ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഗുരുതര പൊള്ളലേറ്റ കുട്ടിയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യശോദയെ ഭട്ക‌ൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ