ജയ ബച്ചനെതിരായ പരാമർശം, നരേഷ് അഗർവാൾ മാപ്പ് പറഞ്ഞു
March 13, 2018, 9:12 pm
ന്യൂഡൽഹി: സീറ്റ് നിഷേധിച്ചതിന് പിന്നാലെ സമാജ്‌വാദി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായ ജയ ബച്ചനെ 'നൃത്തക്കാരി'യെന്ന് അധിക്ഷേപിച്ച നരേഷ് അഗർവാൾ മാപ്പ് പറഞ്ഞു. സീറ്റ് നിഷേധിച്ചതിന് പിന്നാലെ നരേഷ് ബി.ജെ.പിയിൽ ചേർന്നിരുന്നു. നരേഷിന്റെ പ്രസ്‌താവനയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉൾപ്പെടെയുള്ളവർ വിമർശിച്ചതിനെ തുടർന്നാണ് മാപ്പ് പറഞ്ഞത്. പരാമർശത്തിലൂടെ ആരെയും വേദനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജയ ബച്ചനെ നരേഷ് അധിക്ഷേപിച്ചത്. സിനിമയിലെ നൃത്തക്കാരിക്ക് സീറ്റ് നൽകിയത് തന്നെ വേദനിപ്പിച്ചെന്നായിരുന്നു മുതിർന്ന നേതാവിന്റെ പരാമർശം. എന്നാൽ നരേഷിന്റെ വാക്കുകൾ അനുചിതവും അസ്വീകാര്യവും ആണെന്നായിരുന്നു സുഷമയുടെ പ്രതികരണം. നരേഷ് അഗർവാളിനെ മറികടന്നാണ് ജയ ബച്ചന് രാജ്യസഭാ സീറ്റ് നൽകാൻ സമാജ്‌വാദി പാർട്ടി തീരുമാനിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ