ബീഫ് ഒരു കാരണവശാലും നിരോധിക്കില്ല, ത്രിപുരയിൽ നയം വ്യക്തമാക്കി ബി.ജെ.പി
March 13, 2018, 9:49 pm
അഗർത്തല: ഇരുപത്തിയഞ്ച് വർഷത്തെ ഇടതു ഭരണത്തിന് അവസാനം കുറിച്ച് ത്രിപുരയിൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ ബീഫ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന നേതൃത്വം. ഒരു കാരണവശാലും സംസ്ഥാനത്ത് ബീഫ് നിരോധിക്കില്ലെന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളിൽ പ്രധാനിയായ സുനിൽ ദേവ്ദർ വ്യക്തമാക്കി.

ബീഫ് ഉപയോഗം ഒരു സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും എതിർക്കുകയാണെങ്കിൽ ബി.ജെ.പി ബീഫ് നിരോധനത്തെ പിന്തുണക്കുമായിരിക്കും. എന്നാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ദെെനംദിന ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ പറ്റാത്തതാണ് ബീഫ്. അങ്ങനെയുള്ളിടത്ത് ബീഫ് നിരോധിക്കാൻ ഒരു സാദ്ധ്യതയും ഇല്ലെന്ന് ദേവ്ദർ പറഞ്ഞു. ത്രിപുരയിൽ ബി.ജെ.പി അധികാരത്തിൽ എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ബീഫ് നിരോധിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു.

''വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതലും മുസ്ലിങ്ങളും ക്രിസ്‌ത്യാനികളുമാണ്. കൂടാതെ ഇവിടെയുള്ള ഹിന്ദുക്കളിൽ പലരും ബീഫ് ഭക്ഷിക്കുന്നവരാണ്. അപ്പോൾ ഇവിടെ ബീഫ് എങ്ങനെ നിരോധിക്കും''- അദ്ദേഹം ചോദിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ