എെ.എസ്.എൽ: ഗോവയെ തകർത്ത് ചെന്നെെയ്ൻ എഫ്.സി ഫെെനലിൽ
March 13, 2018, 9:51 pm
ചെ​ന്നൈ : ര​ണ്ടാം​പാദ സെ​മി ഫൈ​ന​ലിൽ എ​ഫ്.​സി. ഗോ​വ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​കൾ​ക്ക് തോൽ​പ്പി​ച്ച് ചെ​ന്നൈ​യിൻ എ​ഫ്.​സി.ഐ എ​സ്.​എൽ. ഫു​ട്ബാ​ളി​ന്റെ ഫൈ​ന​ലി​ലെ​ത്തി. ആ​ദ്യ​പാ​ദ​ത്തിൽ ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ള​ടി​ച്ച് സ​മ​നി​ല​യിൽ പി​രി​ഞ്ഞി​രു​ന്നു. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 4​-1​എ​ന്ന മാർ​ജി​നി​ലാ​ണ് ചെ​ന്നൈ​യിൻ ത​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ ഐ.​എ​സ്. ഫൈ​ന​ലി​ന് ടി​ക്ക​റ്റെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച​യാ​ണ് ബം​ഗ്ളൂ​രു എ​ഫ്.​സി​യും ചെ​ന്നൈ​യി​നും ത​മ്മി​ലു​ള്ള ഫൈ​നൽ.

26​-ാം മി​നി​ട്ടി​ലും 90​-ാം മി​നി​ട്ടി​ലും ജെ​ജെ​ലാൽ പെ​ഖു​ല​യും 29​-ാം മി​നി​ട്ടിൽ ധൻ​പാൽ ഗ​ണേ​ഷും നേ​ടിയ ഗോ​ളു​കൾ​ക്കാ​ണ് ഇ​ന്ന​ലെ ചെ​ന്നൈ​യിൻ ജ​യി​ച്ച​ത്.ചെ​ന്നൈ​യി​ന്റെ ത​ട്ട​ക​ത്തിൽ ത​ട്ട​ക​ത്തിൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്റെ അ​ഞ്ചാം മി​നി​ട്ടിൽ ത​ന്നെ ഗോവ സെൽ​ഫ് ഗോൾ വ​ഴ​ങ്ങേ​ണ്ട​താ​യി​രു​ന്നു​വെ​ങ്കി​ലും ഭാ​ഗ്യ​ത്തി​ന് ര​ക്ഷ​പ്പെ​ട്ടു. 13​-ാം മി​നി​ട്ടിൽ ഗോ​വ​യ്ക്ക് ചാൻ​സ് ല​ഭി​ച്ചെ​ങ്കി​ലും സെ​റോ​നോ അ​ത് പ്ര​തി​രോ​ധി​ച്ചു.

26​-ാം മി​നി​ട്ടിൽ ഗ്രി​ഗ​റി നെൽ​സൺ ഇ​ട​തു​വിം​ഗിൽ നി​ന്നു​ള്ള ക്രോ​സ് മാർ​ക്ക് ചെ​യ്യ​പ്പെ​ടാ​തെ നി​ന്ന ജെ​ജെ​ലാൽ പെ​ഖുല ഉ​യർ​ന്നു ചാ​ടി ത​ല​വ​ച്ച് ചെ​ന്നൈ​യി​ന്റെ ആ​ദ്യ ഗോ​ളാ​ക്കു​ക​യാി​രു​ന്നു. മൂ​ന്ന് മി​നി​ട്ടി​ന​കം ഗോ​വൻ ഗോൾ​വല ഒ​ന്നു​കൂ​ടി കു​ലു​ങ്ങി. ഇ​ത്ത​വ​ണ​യും പ​ന്തെ​ത്തി​ച്ച​ത് ഗ്രി​ഗ​റി നെൽ​സ​ണാ​യി​രു​ന്നു. ബോ​ക്സി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ധൻ​പാൽ ഗ​ണേ​ഷ് നെൽ​സ​ന്റെ പാ​സ് സ്വീ​ക​രി​ച്ച് ഗോ​ളി ന​വീ​നെ മ​റി​ക​ട​ന്ന് ഗോ​ളാ​ക്കി. ആ​ദ്യ പ​കു​തി​യിൽ ചെ​ന്നൈ​യി​ന്റെ മു​ന്നേ​റ്റ​ങ്ങ​ളെ ത​ടു​ക്കാൻ പൂ​നെ പ​രു​ഷ​മായ പ്ര​തി​രോ​ധ​മാ​ണ് തീർ​ത്ത​ത്. ര​ണ്ടാം പ​കു​തി​യിൽ ഗോ​ള​ടി​ക്കാ​നാ​യി പൂ​നെ താ​ര​ങ്ങൾ ക​ഠി​ന​പ​രി​ശ്ര​മം ന​ട​ത്തി. എ​ന്നാൽ, ചെ​ന്നൈ​യിൻ താ​ര​ങ്ങ​ളു​ടെ മി​ക​ച്ച പ്ര​തി​രോ​ധ​വും നിർ​ഭാ​ഗ്യ​വും പൂ​നെ​യെ ഗോ​ളിൽ നി​ന്ന് അ​ക​റ്റി നി​റു​ത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ