ക്രിക്കറ്റ് പൂരത്തിന് കൊടിയേറുന്നു, ആവേശമായി എെ.പി.എല്ലിന്റെ ഒൗദ്യോഗിക ഗാനം പുറത്ത്
March 13, 2018, 10:43 pm
ക്രിക്കറ്റ് പൂരത്തിന് ആവേശമായി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഗാനം പുറത്തിറങ്ങി. ബി.സി.സി.എെയും സ്‌റ്റാർ ഇന്ത്യയും ചേർന്നാണ് ഗാനം പുറത്തിറക്കിയത്. ഹിന്ദി, തമിഴ്, ബംഗാളി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി ഗാനം പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണുകളിലെ പല രംഗങ്ങളും കോർത്തിണക്കി കൊണ്ട് 'ബെസ്‌റ്റ് ബെസ്‌റ്റ്' എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്ത്യൻ സൂപ്പർ ലീഗിന് ആവേശം നൽകാനെത്തുന്നത്.

അടുത്ത മാസമാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാം പതിപ്പിന് തുടക്കമാവുന്നത്. കഴിഞ്ഞ വർഷങ്ങളിൽ വിലക്ക് മൂലം ലീഗിൽ നിന്നും പുറത്തായിരുന്ന ചെന്നെെ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും ഈ സീസണിൽ മടങ്ങിയെത്തുന്നു എന്നത് ഈ എെ.പി.എൽ സീസണിന് ആവേശം വർദ്ധിക്കുന്നു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ