പലസ്‌തീ‌ൻ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം
March 13, 2018, 11:23 pm
ഗാസ: പലസ്‌തീൻ പ്രധാനമന്ത്രി റാമി ഹമദള്ളയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പ്രധാനമന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഗാസാ മുനമ്പിൽ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്‌. ഹമാസിന്റെ അധികാര പ്രദേശത്തേക്ക് കടന്നപ്പോഴാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ഏഴ് സുരക്ഷാ ജീവനക്കാർക്ക് ചെറിയ പരിക്കുകളുണ്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹമദള്ളയെ ഉന്നംവച്ചുള്ള ഹമാസിന്റെ നീക്കമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പലസ്‌തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ആരോപിച്ചു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഹമാസ് വൃത്തങ്ങൾ പ്രതികരിച്ചു.

ഹമാസും മഹ്മൂദ് അബ്ബാസിന്റെ ഫത്താ പാർട്ടിയുമായുള്ള അനുരഞ്ജന നീക്കങ്ങൾക്കായി എത്തിയ ഹമദുള്ളയുടെ യാത്ര അവതാളത്തിലാക്കേണ്ട കാര്യം തങ്ങൾക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ ഇരുകൂട്ടരും തമ്മിൽ സമവായ കരാറിൽ ഒപ്പിട്ടെങ്കിലും അത് നടപ്പായിരുന്നില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ