പങ്കാളിയുടെ കൈവശം ഒന്നിലധികം ഫോണുണ്ടോ? നിങ്ങൾ ചതിക്കപ്പെടാമെന്ന് പഠനം
April 16, 2018, 11:19 pm
തന്റെ ജീവിത പങ്കാളിയെ കണ്ണടച്ച് വിശ്വാസിക്കുന്നവരാണ് മലയാളികൾ. അവരെക്കുറിച്ച് മറ്റാരെങ്കിലും പറയുന്നത് വിശ്വാസിക്കാൻ പലപ്പോഴും മലയാളി തയ്യാറായെന്ന് വരില്ല. ഒടുവിൽ ചതിക്കപ്പെട്ടു എന്ന് മനസിലാക്കുമ്പോഴേക്കും കാലമൊരുപാട് പിന്നിട്ടിരിക്കും. നിങ്ങളുടെ പങ്കാളി ശരിക്കും ചതിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ താഴെ പറയുന്ന ലക്ഷണങ്ങൾ ചിലപ്പോൾ സഹായിക്കും. ഇത് വായിക്കുന്നവർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത് വായിച്ചതിന് ശേഷം സംശയരോഗവുമായി ഒരിക്കലും പങ്കാളിയെ സമീപിക്കരുത്.... അത് നിങ്ങളുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയേക്കും.

1. സ്‌മാർട്ട് ഫോൺ ഉപയോഗിക്കുന്നതിലെ പെട്ടെന്നുണ്ടാകുന്ന മാറ്റം
സ്‌മാർട്ട് ഫോൺ എപ്പോഴും പങ്കാളിയുടെ കണ്ണെത്തും ദൂരത്തുണ്ടായിരിക്കും
ജോലി ആവശ്യങ്ങൾക്കെന്നും പറഞ്ഞ് ഒരു പുതിയ ഫോൺ പങ്കാളി വാങ്ങിയിട്ടുണ്ടാകും
ഫോണിലെ പാസ്‌വേർഡ് ഒരിക്കലും പങ്കാളി നിങ്ങൾക്ക് പറഞ്ഞുതരില്ല
പങ്കാളിയുടെ ഫോണിൽ വരുന്ന കോളുകൾ എടുക്കാൻ നിങ്ങളെ അനുവദിക്കാറില്ല, നിങ്ങൾ കോളെടുത്താൽ ആശങ്കയോടെ നോക്കി നിൽക്കും
മെസേജിംഗ് ആപ്പുകളിലെ ചില പേരുകളിലെ ചാറ്റിംഗ് മാത്രം എപ്പോഴും ക്ലിയർ ചെയ്‌ത് സൂക്ഷിക്കും
നിങ്ങളുടെ കോൾ എടുക്കാതിരിക്കുന്നതിന് വിവിധ കാരണങ്ങൾ പറയും

2.ജീവിത ശൈലിയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം
ഇതുവരെ വസ്ത്ര ധാരണയിൽ അലസനായിരുന്ന പങ്കാളി പെട്ടെന്നൊരു ദിവസം മുതൽ അലക്കിത്തേച്ച വസ്ത്രങ്ങൾ ഇടുന്നു
പുതിയ പെർഫ്യൂമുകൾ പൂശാൻ തുടങ്ങിയ പങ്കാളി ജോലിക്ക് പോകുമ്പോഴും പെർഫ്യൂകൾ കൂടെക്കരുതുന്നു
 പുതിയ ഭക്ഷണ രീതികളും ഡയറ്റും ക്രമീകരിക്കുന്നു
സംഗീതം, ഭക്ഷണം തുടങ്ങിയവയിലെ അഭിരുചി മാറുന്നു
നിങ്ങളോടൊപ്പം ടി.വി കാണാനിരിക്കാതെ ലാപ്‌ടോപ്പുമായി വേറൊരു മുറിയിലിരിക്കുന്നു

3.ജോലിയ്‌ക്ക് പോകുന്ന ക്രമത്തിൽ മാറ്റം
 രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന പങ്കാളി രാത്രി വൈകിയും ഓഫീസിൽ ജോലിക്കിരിക്കുന്നു
ജോലിയുടെ ഭാഗമായി ധാരാളം യാത്രകൾ നടത്തുന്നു
ഓഫീസ് ആവശ്യങ്ങൾക്ക് പോയപ്പോൾ കഴിച്ചെന്ന കാരണത്താൽ വീട്ടിലെ ഭക്ഷണം കഴിക്കുന്നില്ല
രാത്രി വൈകിയും ജോലിയാവശ്യങ്ങൾക്കെന്ന പേരിൽ ലാപ്‌ടോപ്പുമായി ഒറ്റയ്‌ക്കിരിക്കുന്നു

4. പരസ്പര ബന്ധത്തിൽ വന്ന മാറ്റം
 നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾക്ക് വേണ്ടി പങ്കാളി കൂടുതൽ പ്രചോദനം നൽകുന്നു
നിങ്ങൾക്ക് വേണ്ടി അനവസരത്തിൽ വിലകൂടിയ സമ്മാനങ്ങൾ വാങ്ങുന്നു
 അവരുടെ പ്ലാനുകളെക്കുറിച്ച് വ്യക്തമായ ഉത്തരങ്ങൾ നൽകാൻ പങ്കാളി തയ്യാറാകുന്നില്ല
തർക്കങ്ങളുണ്ടാക്കാൻ പങ്കാളി ശ്രമിക്കുകയും പിന്നീട് അത് പരിഹരിക്കാൻ തയ്യാറാകുകയും ചെയ്യുന്നില്ല

5.കിടപ്പറയിൽ വന്ന പെട്ടെന്നുണ്ടായ മാറ്റം
 നിങ്ങളുമായുള്ള ലൈഗിംക ബന്ധം പൂർണമായി ഒഴിവാക്കുകയോ കിടപ്പറയിൽ പതിവില്ലാത്ത രീതിയിൽ താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്യും
 പലപ്പോഴും കിടപ്പറയിൽ പുതിയ പരീക്ഷണങ്ങൾക്ക് പങ്കാളി മുൻകൈയെടുക്കുന്നു, എന്നാൽ കിടപ്പറയ്‌ക്ക് പുറത്ത് പങ്കാളി ഈ സ്‌നേഹം കാണിക്കുന്നില്ല

എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഈ ലക്ഷണങ്ങൾ കൊണ്ട് മാത്രം പങ്കാളി നിങ്ങളെ ചതിക്കണമെന്നില്ല. അഥവാ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ എത്തിപ്പെട്ടാൽ ഒരു മനശാസ്ത്രജ്ഞനെയോ കുടുംബ കൗൺസിലറെയോ കാണുന്നതാണ് നല്ലത്. ദമ്പതികൾ തമ്മിലോ കുടുംബാംഗങ്ങൾ തമ്മിലോ സംസാരിക്കുന്നത് പലപ്പോഴും കാര്യങ്ങളെ കൂടുതൽ വഷളാക്കും. ദമ്പതികൾ തമ്മിൽ എന്തും പറയാനുള്ള വിധത്തിലുള്ള ബന്ധമുണ്ടെങ്കിൽ പരസ്പരം തുറന്ന് സംസാരിക്കുന്നത് തന്നെയാണ് ഉത്തമം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ