ബാ​​​ല​​​വൈ​​​ക​​​ല്യം ഒ​​​രു മു​​​ഴം മു​​​മ്പേ ക​​​ണ്ടെ​​​ത്താം, പ്ര​​​തി​​​രോ​​​ധി​​​ക്കാം
April 11, 2018, 1:30 am
മ​​​ഞ്ജു എം. ജോ​​​യ്
തി​രു​വ​ന​ന്ത​പു​രം : കു​ട്ടി​ക​ളി​ലെ വൈ​ക​ല്യ​ങ്ങൾ നേ​ര​ത്തേ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹ്യ​സു​ര​ക്ഷാ​മി​ഷൻ സം​സ്ഥാ​ന​ത്തെ അ​ഞ്ച് മെ​ഡി​ക്കൽ കോ​ളേ​ജു​ക​ളിൽ റീ​ജി​യ​ണൽ ഏർ​ളി ഇ​ന്റർ​വെൻ​ഷൻ സെ​ന്റ​റു​കൾ (​ആർ.​ഇ.​ഐ.​സി) തു​റ​ക്കു​ന്നു. 18 വ​യ​സിൽ താ​ഴെ​യു​ള്ള കു​ട്ടി​കൾ​ക്ക് 30 ഇ​നം വൈ​ക​ല്യ​ങ്ങൾ​ക്ക് സ​മ്പൂർണ സൗ​ജ​ന്യ ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കും. 40 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് ക​ഴി​ഞ്ഞ ആ​ഴ്ച ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ആ​ല​പ്പു​ഴ, തൃ​ശൂർ, കോ​ഴി​ക്കോ​ട് മെ​ഡി​ക്കൽ കോ​ളേ​ജു​ക​ളി​ലാ​ണ് സെ​ന്റ​റു​കൾ വ​രു​ന്ന​ത്. ഇ​തി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​കൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.ആ​ശു​പ​ത്രി വി​ക​സന സ​മി​തി​കൾ​ക്കാ​ണ് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല. വൈ​ക​ല്യ​നിർ​ണ​യ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങൾ സാ​മൂ​ഹ്യ​സു​ര​ക്ഷാ​മി​ഷൻ വാ​ങ്ങും.

ജ​ന്മ​നാ​യു​ള്ള ചെ​റിയ വൈ​ക​ല്യ​ങ്ങൾ തി​രി​ച്ച​റി​ഞ്ഞ് മ​തി​യായ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ത്ത​ത് മൂ​ലം കു​ട്ടി​കൾ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യി മാ​റു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ട്.

ബാ​ല​വൈ​ക​ല്യ​ങ്ങൾ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി നി​ല​വിൽ എ​ല്ലാ ജി​ല്ല​ക​ളി​ലും ഡി​സ്ട്രി​ക്ട് ഏർ​ളി ഇ​ന്റർ​വെൻ​ഷൻ സെ​ന്റ​റു​ക​ളു​ണ്ടെ​ങ്കി​ലും ഫി​സി​യോ​തെ​റാ​പ്പി മാ​ത്ര​മാ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​ത്. ആർ.​ഇ.​ഐ.​സി വ​രു​ന്ന​തോ​ടെ, മെ​ഡി​ക്കൽ കോ​ളേ​ജു​ക​ളി​ലെ വി​വിധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ശ​സ്ത്ര​ക്രി​യ​കൾ ഉൾ​പ്പെ​ടെ സ​മ്പൂർണ വൈ​ദ്യ​സ​ഹാ​യം രോ​ഗി​ക്ക് ല​ഭ്യ​മാ​കും. ജ​ന​ന​സ​മ​യ​ത്ത് കു​ട്ടി​ക​ളു​ടെ ഓ​രോ​ശ​രീ​ര​ഭാ​ഗ​വും സ്ക്രീ​നിം​ഗ് ന​ട​ത്തി രോ​ഗ​സാ​ദ്ധ്യത തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സ ആ​രം​ഭി​ച്ചാൽ 95 ശ​ത​മാ​നം വൈ​ക​ല്യ​ങ്ങൾ ഒ​ഴി​വാ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധർ പ​റ​യു​ന്നു.

​ആർ.​ഐ.​ഇ.​സി
കാ​ഴ്ച​ക്കു​റ​വ്, കേൾ​വി​ക്കു​റ​വ്, ഹൃ​ദ്രോ​ഗം, മു​ച്ചി​റി​-​മു​ച്ചു​ണ്ട്, റെ​റ്റി​ന​യി​ലെ അ​സു​ഖ​ങ്ങൾ, കാ​ലു​കൾ വ​ള​ഞ്ഞി​രി​ക്കൽ, മ​റ്റ് അം​ഗ​വൈ​ക​ല്യ​ങ്ങൾ, ദ​ന്ത​രോ​ഗം, ശ്വാ​സ​കോ​ശ​രോ​ഗം, അ​ലർ​ജി, ത്വ​ക്ക് രോ​ഗം എ​ന്നി​ങ്ങ​നെ 30 ഓ​ളം പ്ര​ശ്ന​ങ്ങൾ​ക്ക് ഒ​രൊ​റ്റ സെ​ന്റ​റിൽ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ