ഗപ്പിക്ക് ശേഷം അന്പിളിയുമായി ജോൺ പോൾ, നായകനായി സൗബിൻ
April 15, 2018, 1:50 pm
ഗപ്പി എന്ന പ്രേക്ഷകപ്രശംസ നേടിയ ചിത്രത്തിന് പിന്നാലെ മറ്റൊരു ചിത്രവുമായി ജോൺ പോൾ ജോ‌ർജ് വീണ്ടും വരുന്നു. സുഡാനി ഫ്രം നെെജീരിയ എന്ന ചിത്രത്തിലൂടെ നായക കഥാപാത്രത്തിൽ എത്തിയ സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രത്തിന് അന്പിളി എന്നാണ് പേര് നൽകിയിരിക്കുന്നത്. നവിൻ നസീം എന്ന നായകനെയും തൻവി റാം എന്ന നായികയെയും അമ്പിളിക്കൊപ്പം ചിത്രത്തിൽ പരിചയപ്പെടുത്തുന്നു. വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ