അട്ടപ്പാടിയിലെ ജനങ്ങൾക്ക് വിഷുക്കെെനീട്ടവുമായി സന്തോഷ് പണ്ഡിറ്റ്
April 15, 2018, 3:06 pm
അട്ടപ്പാടി: ഈ വിഷുവിന് അട്ടപ്പാടിയിലെ ജനങ്ങൾക്ക് വിഷുക്കെെനീട്ടവുമായി നടനും സംവിധായകനുമായി സന്തോഷ് പണ്ഡിറ്റ്. അട്ടപ്പാടിയിൽ കുടിവെള്ളസൗകര്യത്തിനായി 5000 ലിറ്റർ ടാങ്ക് രണ്ടിടങ്ങളിൽ സ്ഥാപിച്ചാണ് സന്തോഷ് പണ്ഡിറ്റ് നിരവധി കുടുംബങ്ങൾക്ക് വിഷുക്കെെനീട്ടം നൽകിയത്. അട്ടപ്പാടിയിലെ കുടിവെള്ളപ്രശ്നത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ ചിലർ സന്തോഷ് പണ്ഡിറ്റിനെ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് സന്തോഷ് പണ്ഡിറ്റ് സഹായവുമായി എത്തിയത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Dear Facebook family,
ഈ വിഷുക്കാലം ഞാൻ അട്ടപ്പാടിയിലെ പാവപ്പെട്ട
ആളുകളോടൊപ്പം ആഘോഷിക്കുന്നു....
കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഇവിടെയാണ്...
5 ദിവസത്തെ പരൃടനമാണ് ഉദ്ദേശിച്ചത്..

ഇവിടുത്തെ ചില ഉൗരുകളിൽ കടുത്ത കുടിവെള്ള ക്ഷാമം
നേരിടുന്ന വിവരം അവർ ഫേസ്ബുക്കിലൂടെ എന്നെ അറിയിച്ചിരുന്നു ട്ടോ.... ഇതിന്മേൽ ഈ പ്രശ്ദം പരിഹരിക്കുവാൻ ഞാൻ ചില സ്ഥലങ്ങചൾ സന്ദർശിച്ചു....

പല സ്ഥലങ്ങളിലും 1.50 KM താഴെ നിന്നൊക്കെ വേണം
ഇവർക്ക് ഉയർന്ന പ്രദേശത്തേക്കു വെള്ളം കൊണ്ടു വരുവാൻ.... ഒരു കുടം വെള്ളം കൊണ്ടു കൊണ്ടു വരുവാൻ
15 മിനിറ്റൊക്കെ എടുക്കുമത്രേ....

ഞാൻ വിഷയം പല വീടുകളും സന്ദർശിച്ച് നേരിൽ പഠിക്കുകയും അവരുടെ അഭൃർത്ഥന പരിഗണിച്ച്
5000 ലിറ്ററിന്റെ ടാങ്ക് (രണ്ടിടത്തായ് രണ്ടണ്ണം) സ്ഥാപിച്ച്
164 ഓളം കുടുംബങ്ങൾക്കു കുടി വെള്ള സൗകരൃം ഒരുക്കുകയും ചെയ്തു...

164 വീടുകളിൽ പല വീടുകളിലും കക്കൂസും, കുളിമുറിയും ഇല്ല... ഒന്നര സെന്റ് ഭൂമിയിൽ പണിത പല വീടുകളിലും അതുണ്ടാക്കുവാനുള്ള സൗകരൃമില്ലെന്ന് അവിടങ്ങളിൽ സന്ദർശിച്ച എനിക്ക് നേരിൽ ബോദ്ധൃപ്പെട്ടു....
മറ്റു വീടുകളിൽ സാമ്പത്തിക പ്രശ്‌നം കാരണം
ഇതൊന്നും ഉണ്ടാക്കുവാൻ പറ്റുന്നില്ല.... എന്റെ അടുത്ത
പരൃടനത്തിൽ ഈ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ
വേണ്ടത് ചെയ്യാമെന്നു ഉറപ്പു കൊടുത്തു... (2012 ലും, 2017 ലും ഈ മേഖലയിൽ ഞാൻ ചില സഹായങ്ങൾ ചെയ്‌തിരുന്നു)

മലവെള്ളം വരുമ്പോൾ ഒഴിഞ്ഞു പോകുവാനുള്ള സ്ഥലമില്ല എന്നതും, കൃഷിയിടങ്ങളിൽ ആനയും, കാട്ടു പന്നിയുടെ ശല്ലൃവും ,വിദൃാഭൃാസം ഉള്ളവർക്കിടയിലെ
തൊഴിലില്ലായ്മാ പ്രശ്നവും അവരെന്നെ ധരിപ്പിച്ചു.... കൂടാതെ ശുദ്ധജലത്തിന്റെ അപരൃാപ്‌തതയും അവർ നേരിടുന്നു.... ഭൂരിഭാഗം വീടുകളിൽ സന്ദർശിച്ചു പ്രശ്‌നങ്ങൾ പഠിക്കുവാൻ ശ്രമിച്ചു....

കഴിഞ്ഞ ഓണത്തിലും ഞാൻ അട്ടപ്പാടിയിലായിരുന്നു...
ഈ വിഷു ആഘോഷവും അവിടുത്തെ മറ്റൊരു പ്രദേശത്തെ ആളുകളോടൊപ്പം happy ആയി ആഘോഷിക്കുന്നു....
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ