കത്വ സംഭവം: തിങ്കളാഴ്‌ച ജനകീയ ഹർത്താൽ, സത്യാവസ്ഥ ഇതാണ്
April 15, 2018, 9:20 pm
തിരുവനന്തപുരം: ജമ്മുകാശ്‌മീരിലെ കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച ജനകീയ ഹർത്താൽ നടത്തുമെന്ന ആഹ്വാനം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം മെസേജുകൾ വൈറലായതോടെ നിരവധി പേരാണ് ഹർത്താലിന്റെ വിവരം അന്വേഷിച്ച് മാദ്ധ്യമ സ്ഥാപനങ്ങളിൽ അന്വേഷണവുമായെത്തിയത്. എന്നാൽ തിങ്കളാഴ്‌ച ഹർത്താൽ നടത്തുമെന്ന് ഒരു സംഘടനകളും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ചില പ്രാദേശിക സംഘടനകൾ സോഷ്യൽ മീഡിയയിലൂടെ ഹർത്താൽ സംബന്ധിച്ച പ്രചാരണം നടത്തുന്നുണ്ട്. ചിലയിടങ്ങളിൽ ഇത് സംബന്ധിച്ച പോസ്റ്റർ പ്രചാരണവും നടക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ