സ്വാതന്ത്ര്യത്തിന് ശേഷം ഇതാണ് ഇന്ത്യയുടെ ഇരുണ്ട അദ്ധ്യായം: മോദിക്ക് വിരമിച്ച ഉദ്യോഗസ്ഥരുടെ കത്ത്
April 16, 2018, 10:15 am
ന്യൂഡൽഹി: കത്വ, ഉന്നാവോ സംഭവങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ഒരു സംഘം വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്. അന്ധകാരം നിറഞ്ഞ സമയമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നതെന്നും, ഇത് തടയുന്നതിൽ സർക്കാർ പരാജയമായിരിക്കുന്നുവെന്നും കത്തിൽ പരാമർശിക്കുന്നു.

'ജനങ്ങൾക്കുമേൽ സർക്കാർ സ്വീകരിക്കേണ്ട പ്രാഥമിക ഉത്തരവാദിത്വങ്ങൾ പോലും നടപ്പാകുന്നില്ല. ഭരണഘടന ഉറപ്പു നൽകുന്ന മതനിരപേക്ഷത, ജനാധിപത്യം, ഉൽപതിഷ്‌ണുത എന്നീ മൂല്യങ്ങളുടെ ലംഘനമാണിത്. എട്ട് വയസുകാരിക്കു മേൽ നടന്നത് മൃഗീയവും മ്ളേച്ഛവുമായ ക്രൂരതയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇപ്പോഴാണ് ഇന്ത്യയുടെ കറുത്ത അദ്ധ്യായം. രാഷ്‌ട്രീയ പാർട്ടികളെല്ലാം ഇക്കാര്യത്തിൽ ദുർബലരും അസമർത്ഥരുമായിരിക്കുന്നു'- കത്തിൽ പറയുന്നു.

കത്വ, ഉന്നാവോ സംഭവങ്ങളിൽ വൻ പ്രതിഷേധമാണ് രാജ്യത്താകമാനം അലയടിക്കുന്നത്. ഇരുസംഭവങ്ങളിലെയും കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. സംഭവത്തിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും എന്ത് വില കൊടുത്തും നമ്മുടെ മകൾക്ക് നീതി നടപ്പിലാക്കുമെന്നും മോദി വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ