ഡോക്ടർമാരുടെ സമരം: സർക്കാർ ഉറച്ച് തന്നെ,​ കെ.ജി​.എം.ഒ.എ ഭാരവാഹികൾക്ക് സ്ഥലംമാറ്റം
April 16, 2018, 11:12 am
തിരുവനന്തപുരം: ഡോക്ടർമാർ നിസഹകരണ സമരം തുടരുന്നതിനിടെ കെ.ജി.എം.ഒ.എ  ഭാരവാഹികളെ സർക്കാർ സ്ഥലംമാറ്റി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡോ.റൗഫ്,​സെക്രട്ടറി ഡോ.ജിതേഷ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.

അതേസമയം,​ ഡോക്ടർമാരുടെ സമരത്തെ കർശനമായി നേരിടാൻ സർക്കാർ തീരുമാനിച്ചു. നോട്ടീസ് പോലും നൽകാതെയുള്ള സമരം ന്യായീകരിക്കാനാവില്ലെന്ന് മന്ത്രിസഭായോഗത്തിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണിത്. സമരം നിറുത്തിയ ശേഷം മാത്രമെ ഡോക്ടർമാരുമായി ചർച്ച നടത്തൂ എന്നും ഡോക്ടർമാർക്കു മുന്നിൽ കീഴടങ്ങേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ