സൊണാക്ഷി വേണം: സൽമാൻ
April 16, 2018, 1:57 pm
സൽമാൻ ഖാന്റെ റേസ് 3 എന്ന ചിത്രത്തിൽ സൊണാക്ഷി സിൻഹ ഒരു പാട്ടിൽ എത്തുന്നുണ്ട്. പാട്ടിന്റെ ചിത്രീകരണം പൂർത്തിയായതോടെ സൽമാൻ അണിയറ പ്രവർത്തകരോട് സൊണാക്ഷിക്കു സിനിമയിൽ കൂടുതൽ പ്രാധാന്യം നൽകാൻ പറഞ്ഞിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ സൽമാന്റെ ആവശ്യം എങ്ങനെ പരിഗണിക്കുമെന്ന ആലോചനയിലാണ് അണിയറ പ്രവർത്തകർ.

ശത്രുഘൻ സിൻഹയുടെ മകളായ സൊണാക്ഷി സൽമാന്റെ നായികയായി ദബാംഗിലൂടെയാണ് സിനിമയിലെത്തിയത്. വെൽക്കം ടു ന്യൂയോർക്കാണ് സൊനാക്ഷിയുടെ ഒടുവിൽ റിലീസായ ചിത്രം. അതിൽ സൽമാൻ അതിഥി താരമായിരുന്നു. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന റേസ് 3 യിൽ അനിൽ കപൂർ, ബോബി ഡിയോൾ, ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരും അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാൻ ഫിലിംസും ടിപ്സ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ