സാറ സെയ്ഫിന്റെ മകൾ തന്നെ
April 16, 2018, 1:45 pm
'ആദ്യ സിനിമ റിലീസ് ചെയ്യും മുൻപു തന്നെ ഇങ്ങനെയായാൽ പോപ്പുലറായ താരമാകുമ്പോൾ അടുത്തു കൂടി നടന്നു പോകാൻ പോലും പറ്റില്ലല്ലോ' സാറ അലി ഖാനെ കുറിച്ച് ആരാധകർ പറയുന്നതാണ്. സെൽഫിയെടുക്കാൻ വന്ന ഒരു ആരാധികയോട് സാറ തട്ടിക്കയറിയ സംഭവം പുറത്തുവന്നതോടെയാണ് താരപുത്രിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുന്നത്. തനിക്ക് അനാവശ്യമായ ശ്രദ്ധ വേണ്ടെന്നും താൻ ഇപ്പോൾ തന്നെ പ്രശസ്തയാണെന്നുമാണ് സാറ നൽകിയ മറുപടി.

സാറയോട് സെൽഫി ചോദിച്ചു ചെന്ന ആരാധിക തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ ഈ വിവരം പുറത്തറിയിച്ചത്. സാറ നായികയായി അരങ്ങേറ്റം കുറിക്കാനിരുന്ന കേദാർനാഥ് എന്ന ചിത്രം നിർമ്മാതാവും സംവിധായകനും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്ന് പാതിവഴിയിലാണ്. ഇതിനിടെ രൺവീർ സിംഗിന്റെ നായികയായി സിംബ എന്ന ചിത്രം കരാർ ചെയ്യുകയും ചെയ്തു. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്നും അച്ഛന്റെ തന്നെയല്ലേ മകൾ, ആ ധാർഷ്ട്യം കാണാതിരിക്കുമോ എന്നാണ് ട്വീറ്റിന് താഴെ വന്നിരിക്കുന്ന മറുപടികൾ. തന്റെ ആരാധകരോടും ഡ്രൈവർമാരോടും മോശമായി പെരുമാറി വിവാദം വിളിച്ചുവരുത്തിയിട്ടുള്ള ആളാണ് സെയ്ഫ് അലി ഖാൻ. മകൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് സെയ്ഫ് മറുപടി പറഞ്ഞിട്ടില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ