ഈ കീറിയ ടവ്വലിനോ ചേച്ചീ...
April 16, 2018, 2:06 pm
ഫിറ്റ്നസിന്റെ കാര്യത്തിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയെ വെല്ലാൻ ആളില്ല. ശരീര സൗന്ദര്യം നിലനിർത്താൻ താരം അത്രയ്ക്ക് കഠിനാധ്വാനമാണ് ചെയ്യുന്നത്. ഫാഷന്റെ കാര്യത്തിലും നടി വിട്ടുവീഴ്ച്ചയ്ക്കില്ല. കഴിഞ്ഞ ദിവസം താരം ധരിച്ചിരുന്ന ഒരു സ്‌കർട്ടാണ് ഇപ്പോൾ സോഷ്യൽമീഡിയ കീഴടക്കുന്നത്.

കണ്ടാൽ കീറിപ്പറിഞ്ഞതാണെന്നേ തോന്നൂ. എന്നാൽ സ്‌കർട്ടിന്റെ വില 590 യൂറോ ആണ്. ഏകദേശം നാൽപത്തേഴായിരം രൂപ. കീറിപ്പറിഞ്ഞ തുണിക്ക് ഇത്രയും രൂപയുണ്ടെന്ന് അറിഞ്ഞ ആരാധകർ താരത്തെ കണക്കറ്റ് കളിയാക്കുന്നുമുണ്ട്. ഈ കീറിയ ടവ്വൽ വാങ്ങാനാണോ ഇത്രയും കാശ് കളയുന്നതെന്നാണ് പലരും താരത്തോട് ചോദിക്കുന്നത്. വസ്ത്രങ്ങൾക്കായി ലക്ഷങ്ങളും കോടികളും മുടക്കുന്ന താരങ്ങളുടെ നിലപാടിനെ വിമർശിച്ച് മുൻപും പലരും രംഗത്തെത്തിയിട്ടുണ്ട്. ഫാഷന്റെ പേരിൽ ലക്ഷങ്ങൾ മുടക്കി കോപ്രായങ്ങൾ കാട്ടുന്നുവെന്നാണ് പറയുന്നത്. നേരത്തേ കരീനയുടെ ടീ ഷർട്ടും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ജിമ്മിൽ പോകാനായി താരം ധരിച്ച ടീ ഷർട്ടിന്റെ വില നാല്പതിനായിരം രൂപയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ