'അബ്രഹാമിന്റെ സന്തതികൾ', മമ്മൂട്ടി ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ എത്തി
April 16, 2018, 2:25 pm
മെഗാ സ്‌റ്റാർ മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ എത്തി. ഗ്രേറ്റ് ഫാദർ ഒരുക്കിയ ഹനീഫ് അദേനിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ പൊലീസുകാരനായാണ് മമ്മൂട്ടി എത്തുന്നത്.

ആൻസൺ പോളാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കനിഹയാണ് നായിക. പുതുമുഖം മെറീന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, രൺജിപണിക്കർ, കലാഭവൻ ഷാജോൺ. സുരേഷ്‌ കൃഷ്‌ണ, മഗ്ബൂൽ സൽമാൻഎന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

22 വർഷത്തിലധികമായി ചലച്ചിത്ര മേഖലയിലുള്ള ഷാജിയുടെ ആദ്യ സംവിധാന സംരംഭമാണ് അബ്രഹാമിന്റെ സന്തതികൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ