ഇനി അധികം കാത്തിരിക്കേണ്ട, ഈ.മ.യൗ റിലീസ് തീയതി പ്രഖ്യാപിച്ചു
April 16, 2018, 2:44 pm
നായക പ്രാധാന്യമില്ലെങ്കിൽ പോലും പല ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരം പ്രതീക്ഷകൾ പ്രേക്ഷകർക്ക് നൽകുന്ന മലയാളത്തിലെ നവയുഗ സംവിധായകരിലൊരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ആമേൻ, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനം കവർന്ന ലിജോയുടെ പുതിയ ചിത്രം ഈ.മ.യൗവിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

മെയ് നാലിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. മുമ്പ് രണ്ടു തവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്‌ക്കുകയായിരുന്നു. ചില മേളകളിൽ പ്രദർശിപ്പിക്കാൻ ക്ഷണം കിട്ടിയിട്ടുള്ളതിനാലാണ് ചിത്രത്തിന്റെ റീലിസ് മുൻകൂട്ടി നിശ്ചയിച്ച തിയതിയിൽ നിന്നും മാറ്റിയതെന്നായിരുന്നു സംവിധായകന്റെ പ്രതികരണം.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. പി.എഫ് മാത്യൂസ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജേഷ് ജോർജ് കുളങ്ങരയാണ്. വിനായകൻ, ചെമ്പൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ, പൗളി വിൽസൺ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കൊച്ചി പശ്ചാത്തലമാക്കി 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ