പ്ളാവിൽ തൊട്ടാൽ കഴുത്ത് ഞാൻ വെട്ടും, ഭീഷണിയുമായി സുരാജ്
April 16, 2018, 3:05 pm
'പ്ളാവിൽ തൊട്ടാൽ കഴുത്ത് ഞാൻ വെട്ടും', ഭീഷണി ഉയർത്തിയിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്. സുരാജ് ഒരു പാവമായിരുന്നല്ലോ പിന്നിതെന്തുപറ്റി എന്നൊക്കെ ചിന്തിക്കാൻ വരട്ടെ, താരത്തിന്റെ ഭീഷണിയൊക്കെ സിനിമയിൽ മാത്രമാണ്. തന്റെ പുതിയ ചിത്രമായ 'കുട്ടൻ പിള്ളയുടെ ശിവരാത്രി'യിലെ ഡയലോഗാണിത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.പൊലീസായ കുട്ടൻ പിള്ളയുടെയും ഭാര്യ ശകുന്തളയുടെയും അവരുടെ മൂന്നു കുട്ടികളുടെയും കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. തന്റെ മക്കളേക്കാളും കുട്ടൻപിള്ള സ്‌നേഹിക്കുന്നത് വീടിനടുത്തുള്ള പ്ലാവിനെയാണ്. ജീൻ മാർക്കോസാണ് ചിത്രത്തിന്റെ സംവിധായകൻ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഗായിക സയനോര ഈണമിട്ട ഈ ഗാനം ആലപിച്ചത് സുരാജ് തന്നെയാണ്.

ഉപ്പും മുളകും ഫെയിം ബിജു സോപാനം, മിഥുൻ രമേശ്, രാജേഷ് ശർമ, കൊച്ചു പ്രേമൻ, ശ്രീകാന്ത് മുരളി, ശ്രിന്ദ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ആലങ്ങോട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി നന്ദകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ