സ്ത്രീകൾക്ക് മുന്നിൽ നഗ്നത പ്രദർശനവും സ്വയംഭോഗവും: തയ്ക്കോണ്ടൊ പരിശീലകൻ അറസ്റ്റിൽ
April 16, 2018, 2:58 pm
ന്യൂഡൽഹി: സ്ത്രീകളുടെ മുന്നിൽ വച്ച് നഗ്നത പ്രദർശനവും അസഭ്യ വർഷവും നടത്തിയ തയ്ക്കോണ്ടൊ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം, പിടിച്ചുപറി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി ദിവസങ്ങൾക്ക് പിന്നാലെയാണ് ഇയാളെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് കുഞ്ജ് മേഖലയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ് ചൗഹാൻ എന്ന തയ്ക്കോണ്ടൊ പരിശീലകനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. രണ്ട് സ്ത്രീകളാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ചയായിരുന്നു സംഭവം.

വീടിന്റെ ബാൽക്കണിയിൽ നിന്നിരുന്ന ഒരു സ്ത്രീയുടെ മുന്നിൽ പോയി നഗ്നത പ്രദർശിപ്പിക്കുകയും പിന്നീട് ഓഫീസ് വാഹനത്തിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ പിന്തുടരുകയും ഭയന്നോടിയ ഇവരുടെ പിന്നാലെ ചെന്ന് അശ്ലീല പരാമർശങ്ങൾ നടത്തുകയും മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്യുകയും ചെയ്‌തെന്ന് സ്ത്രീകൾ നൽകിയ പരാതിയിൽ പറയുന്നു.

സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ പിടിച്ചുപറി, മോഷണം എന്നിവയ്ക്ക് 20 കേസുകൾ നിലവിലുണ്ട്. 14മാസത്തെ ശിക്ഷ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജയിലിൽ നിന്നും ഇയാൾ പുറത്തിറങ്ങിയത്. ഡൽഹിയിലെ നിരവധി സ്‌കൂളുകളിലെ പെൺകുട്ടികൾക്ക് ഇയാൾ തയ്ക്കോണ്ടൊ പരിശീലനം നടത്തുന്നുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾക്ക് എങ്ങനെയാണ് സ്കൂളുകളിൽ ജോലി ലഭിച്ചതെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ