'കോട്ടയം കുർബാന' കൂടാൻ നയൻതാര എത്തുന്നു
April 16, 2018, 3:40 pm
തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര മലയാളത്തിലേക്ക് മടങ്ങി എത്തുന്നു. ഉണ്ണി.ആർ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന 'കോട്ടയം കുർബാന' എന്ന ചിത്രത്തിലൂടെയാണ് നയൻസിന്റെ തിരിച്ചുവരവ്. പൂർണമായും സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചൊരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ മഹേഷ് വെട്ടിയാറാണ്.

സിനിമയിൽ പുതുമുഖമാണെങ്കിലും പരസ്യചിത്ര രംഗത്തും അനിമേഷൻ രംഗത്തുമുള്ള വർഷങ്ങളുടെ അനുഭവസമ്പത്തുമായാണ് മഹേഷ് സിനിമാ സംവിധാനത്തിലേക്കെത്തുന്നത്. ലീല, മുന്നറിയിപ്പ്, ചാർലി എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് കോട്ടയം കുർബാനയുമായി ഉണ്ണി.ആർ എത്തുന്നത്. രാജ്യത്തെ പ്രശസ്‌തരായ സാങ്കേതിക വിദഗ്‌ദരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുക. ക്ലേമേഷൻ വിദഗ്ദ്ധനും 'താരേ സമീൻപറിലൂടെ' ശ്രദ്ധേയനുമായ ദിമന്ത് വ്യാസ്, ദേശീയ അവാർഡ് ജേതാവായ ആനിമേറ്റർ ചേതൻശർമ, സംസ്ഥാന അവാർഡ് ജേതാവ് അപ്പു ഭട്ടതിരി, ഛായാഗ്രാഹകൻ മധു നീലകണ്‌ഠൻ എന്നിവർ ചിത്രത്തിനായി ഒന്നിക്കുന്നു.

അറം, മായ, നാനും റൗഡി താൻ, രാജാറാണി തുടങ്ങി ചിത്രങ്ങളിൽ നായികാ പ്രാധാന്യമുള്ള വേഷങ്ങളൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ ഇത്തരത്തിലൊരു കാമ്പുള്ള വേഷം നയൻസിനെ തേടി എത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ കോട്ടയം കുർബാന താരത്തിന്റെ കരിയറിലെ മികച്ച ചിത്രമാകുമെന്നാണ് വിലയിരുത്തൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ