കീ​ഴാ​റ്റൂ​രും ന​ന്ദി​ഗ്രാ​മും ത​മ്മിൽ എ​ലി​വേ​റ്റ​ഡ് പാ​ത
April 17, 2018, 12:37 am
വി​ശ്വ​മാ​കെ മ​ല​യാ​ള​ത്തി​ന്റെ സൗ​ര​ഭ്യം പ​കർ​ന്ന് കേ​ര​ള​ത്തി​ന്റെ പ​ച്ച​പ്പി​ന്റെ​യും ജ​ലാ​ശ​യ​ങ്ങ​ളു​ടെ​യും, വ​നാ​ന്ത​ര​ങ്ങ​ളു​ടെ​യും, ഇ​ട​വ​ഴി​ക​ളു​ടെ​യും, ന​ട​വ​ഴി​ക​ളു​ടേ​യും കു​ന്നു​ക​ളു​ടെ​യും, കു​ള​ങ്ങ​ളു​ടെ​യും അ​തി​ജീ​വ​ന ര​ഹ​സ്യം പഠി​ക്കു​വാൻ ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ന്വേ​ഷി​കൾ ന​മ്മു​ടെ നാ​ട്ടി​ലെ​ത്തു​ന്ന​തു കൊ​ണ്ടാ​ണ് ഈ നാ​ടി​നെ ''ദൈ​വ​ത്തി​ന്റെ സ്വ​ന്തം നാ​ട്''എ​ന്ന് പേ​ര് ത​ന്നെ വ​ന്ന​ത്. ആ പേ​രി​ന് ഒ​രി​ക്ക​ലും മൊ​ഴി​മാ​റ്റം സം​ഭ​വി​ക്കു​വാൻ മ​ല​യാ​ളി​ക​ളാ​രും അ​രു നിൽ​ക്ക​രു​ത്. അ​ങ്ങ​നെ സം​ഭ​വി​ച്ചാൽ അ​ത് നാ​ടി​ന് മാ​ത്ര​മ​ല്ല ലോ​ക​ത്തി​ന് ത​ന്നെ ഭീ​ഷ​ണി​യാ​ണ്. ഭൗ​മ​ശാ​സ്​ത്രാ​ന്വേ​ഷി​കൾ​ക്ക് ഒ​രു വ​ലി​യ പ്ര​തീ​ക്ഷ​യു​ടെ പ​റു​ദീ​സ​യാ​ണ് ന​മ്മു​ടെ നാ​ട്. ആ പ്ര​തീ​ക്ഷ​യാ​ണ് ന​മ്മു​ടെ നി​ല​നി​ല്​പി​ന്റെ ആ​ധാ​ര​വും. നി​ല​നിൽ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും. അ​ത്ത​ര​ത്തിൽ ഉ​യർ​ന്ന നി​ല​യി​ലു​ള്ള വി​ദൂ​ര കാ​ഴ്​ച​പ്പാ​ടു​ക​ളു​ടെ ത​ല​ങ്ങ​ളിൽ നി​ന്ന് വേ​ണം ഇ​വി​ടു​ത്തെ ഓ​രോ വി​ക​സ​ന​സ്വ​പ്‌​ന​ങ്ങൾ​ക്കും നി​റ​ച്ചാർ​ത്ത് നൽ​കേ​ണ്ട​ത്. വി​ക​സ​ന സ​ങ്ക​ല്​പ​ങ്ങ​ളും കാ​ഴ്​ച​പ്പാ​ടു​ക​ളും ഒ​രി​ക്ക​ലും പ്രാ​ദേ​ശി​ക വി​ഷ​യ​മാ​യി കാ​ണു​വാൻ പാ​ടി​ല്ല. അ​തു​പോ​ലെ ത​ന്നെ മ​റ്റൊ​രു ത​ര​ത്തി​ലു​ള്ള ആ​ശ​യ​വ്യ​തി​യാ​ന​ങ്ങ​ളും അ​തിൽ ഉ​ണ്ടാ​വാൻ പാ​ടി​ല്ല. വി​ക​സ​ന​ത്തി​നു​വേ​ണ്ടി ശ​ത്രു​താ മ​നോ​ഭാ​വ​ത്തോ​ടെ​യു​ള്ള കൂ​ട്ടാ​യ്​മ​ക​ളും പാ​ടി​ല്ല.
ഇ​പ്പോൾ ഇ​ങ്ങ​നെ ഇ​വി​ടെ കു​റി​ക്കു​വാൻ കാ​ര​ണം ദേ​ശീ​യ​പാ​താ വി​ക​സ​നു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യർ​ന്നു​വ​ന്നി​ട്ടു​ള്ള ചർ​ച്ച​ക​ളും ആ​രോ​പ​ണ​പ്ര​ത്യാ​പ​രോ​ണ​ങ്ങ​ളും ന​മ്മു​ടെ നാ​ടി​ന്റെ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ന​ഷ്​ട​പ്പെ​ടു​ത്തു​ന്നു. മാ​ത്ര​മ​ല്ല ഓ​രോ​രു​ത്ത​രു​ടെ​യും നി​ല​പാ​ടു​കൾ മ​റ്റു​ള്ള​വ​രു​ടെ മേൽ അ​ടി​ച്ചേൽ​പ്പി​ക്കു​വാ​നു​ള്ള സം​ഘ​ടി​ത​മാ​യി​ട്ടു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു. കേ​ര​ളം എ​ന്ന പേ​രി​ന്റെ അർ​ത്ഥ​ത​ല​ത്തിൽ നി​ന്നു കൊ​ണ്ടു​ള്ള വി​ക​സ​ന​മാ​ണ് എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്ന കാ​ര്യ​ത്തിൽ ഒ​രു പ​ക്ഷ​ത്തി​നും തർ​ക്കം ഉ​ണ്ടാ​വു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. അ​ങ്ങ​നെ​യാ​ണെ​ങ്കിൽ പ​ര​സ്​പ​ര ബ​ഹു​മാ​ന​ത്തോ​ടു​കൂ​ടി​യു​ള്ള ചർ​ച്ച ന​ട​ത്തു​വാൻ ന​മു​ക്ക് ക​ഴി​യ​ണം. ആ​ശ​യ വി​നി​മ​യ​ത്തി​ലൂ​ടെ ആ​ശ​യ വ്യ​ക്ത​ത​യ​ല്ലേ വ​രു​ത്തേ​ണ്ട​ത്. അ​ത​ല്ലേ തർ​ക്ക​ശാ​സ്​ത്ര​ത്തി​ന്റെ അ​ടി​സ്ഥാ​നം. അ​തി​നു​പ​ക​രം വി​ക​സ​ന​ത്തി​ന്റേ​യും പ​രി​സ്ഥി​തി​യു​ടേ​യും പേ​രിൽ ര​ണ്ടു ധ്രു​വ​ങ്ങ​ളിൽ നി​ന്നു​കൊ​ണ്ട് ശ​ത്രു​ക്ക​ളെ​പ്പോ​ലെ നി​ല​പാ​ടു​കൾ സ്വീ​ക​രി​ച്ചാൽ എ​ങ്ങ​നെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കും. അ​വി​ടെ ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​കു​മോ? ആ​ശ​യ​വി​നി​മ​യ​ത്തി​ന്റെ അ​ഭാ​വം മൂ​ലം ശ​രി​യും തെ​റ്റു​മ​ല്ല ചർ​ച്ച ചെ​യ്യു​ന്ന​ത് പ​ക​രം ജ​യ​വും തോൽ​വി​യു​മാ​ണ് ചർ​ച്ചാ വി​ഷ​യം. അ​പ്പോൾ അ​വി​ടെ ഉ​ണ്ടാ​കു​ന്ന​ത് വാ​ശി​യും വൈ​രാ​ഗ്യ​വും അ​ടി​ച്ചേൽ​പ്പി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​ണ്.
അ​ത്ത​ര​ത്തി​ലു​ള്ള സ​മീ​പ​ന​ങ്ങ​ളാ​ണ് ഇ​പ്പോൾ കീ​ഴാ​റ്റൂ​രിൽ തു​ട​ങ്ങി സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലേ​യ്​ക്ക് പ​ട​രു​ന്ന​ത്. കീ​ഴാ​റ്റൂർ എ​ന്ന ചെ​റി​യ ഗ്രാ​മം ഇ​ന്ന് ദേ​ശീ​യ ശ്ര​ദ്ധ ആ​കർ​ഷി​ച്ച​ത് എ​ത്ര പെ​ട്ടെ​ന്നാ​ണ്. കോർ​പ്പ​റേ​റ്റ് വി​ക​സ​ന​ത്തി​ലേ​യ്​ക്കു​ള്ള ന​യ​വ്യ​തി​യാ​ന ചർ​ച്ച​യു​ടെ ഫ​ല​മാ​യി​ട്ടാ​ണ് കീ​ഴാ​റ്റൂർ ഗ്രാ​മ​വും ന​ന്ദി​ഗ്രാ​മ​വും ത​മ്മിൽ എ​ലി​വേ​റ്റ്‌​സ് പാ​ത രൂ​പ​പ്പെ​ട്ട​ത്. താ​ത്വി​ക​മാ​യി പ​റ​ഞ്ഞാൽ ഈ ര​ണ്ടു ഗ്രാ​മ​വും ത​മ്മിൽ ഒ​രു ചി​ന്താ​ധ​ര​ണി രൂ​പ​പ്പെ​ട്ടി​ല്ലേ? അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലു​ണ്ടാ​യ അ​ന്തർ​ധാ​ര​യ​ല്ലേ ഈ എ​ലി​വേ​റ്റ്‌​സ് പാ​ത​യു​ടെ നിർ​മ്മാ​ണ പു​രോ​ഗ​തി. ~​ഒ​ന്നു​കൂ​ടി ന​മു​ക്ക് ഇ​തി​നെ വി​ശ​ക​ല​നം ചെ​യ്യാം. ഈ ര​ണ്ടു സ്ഥ​ല​ങ്ങ​ളും പ്ര​ത്യ​യ ശാ​സ്​ത്ര വി​ശ​ക​ല​ന​ത്തി​നു വി​ധേ​യ​മാ​ക്ക​ണം. ഇ​വി​ടെ​യെ​ല്ലാം ത​ന്നെ പ്ര​ത്യ​യ​ശാ​സ്​ത്ര ക​മ്പാർ​ട്ടു​മെന്റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ങ്ങ​നെ അ​തിൽ നി​ന്നും അ​വർ പു​റ​ത്തു​ചാ​ടി​- വി​ശ​ദ​മാ​യി ചർ​ച്ച ചെ​യ്യേ​ണ്ട​വർ, അ​ങ്ങ​നെ​യും അ​ല്ലാ​ത്ത​വർ പൊ​തു​വേ​യും ചർ​ച്ച ചെ​യ്യ​ണം.
വാ​സ​സ്ഥ​ല​വും കൃ​ഷി​യി​ട​വും ന​ഷ്​ട​പ്പെ​ടു​മ്പോൾ പാ​വ​പ്പെ​ട്ട കർ​ഷ​കൻ സ്വാ​ഭാ​വി​ക​മാ​യും അ​സ്വ​സ്ഥ​നാ​വും. അ​തു പി​ന്നീ​ട് രോ​ഷ​മാ​യും ഒ​ടു​വിൽ ശ​ത്രു​ത​യി​ലേ​യ്​ക്കും പ​രി​ണ​മി​ക്കും. അ​തൊ​രു യാ​ഥാർ​ത്ഥ്യ​മാ​ണ്. അ​ത് അ​വ​ന്റെ അ​തി​ജീ​വ​ന​ത്തി​നു​ള്ള ചെ​റു​ത്തു നിൽ​പ്പ് മാ​ത്ര​മാ​ണ്. അ​തി​നെ ഭ​ര​ണ​കൂ​ട​ത്തോ​ടു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​യും അ​തിർ​ത്തി​യിൽ നി​ന്നു​ള്ള മി​സൈൽ ആ​ക്ര​മ​ണ​മാ​യും ചി​ത്രീ​ക​രി​ക്കു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന് ചേർ​ന്ന​ത​ല്ല. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​മ്പോൾ ഇ​ര​യു​ടെ ജീ​വി​ത സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നു​ള്ള​ത് പ്രാ​ഥ​മി​ക​മാ​യ അ​വ​കാ​ശ​മാ​ണ്. അ​തി​നു​ള്ള പ​ക്വ​ത​യും പാ​ക​ത​യു​മാ​ണ് ഭ​ര​ണാ​ധി​കാ​രി​കൾ​ക്ക് ഉ​ണ്ടാ​കേ​ണ്ട​ത്. ജ​നി​ച്ച മ​ണ്ണിൽ ജീ​വി​ക്കു​വാ​നു​ള്ള അ​വ​കാ​ശ സ​മ​രം ന​ട​ത്തു​മ്പോൾ അ​തി​നെ​യെ​ല്ലാം ആ​ജ​ന്മ ശ​ത്രു​ക്ക​ളെ നേ​രി​ടു​ള്ള മ​നോ​ഭാ​വ​ത്തോ​ടെ സ​മീ​പി​ച്ചാൽ അ​ത് അ​സ​ഹി​ഷ്​ണു​ത​യു​ടെ സ​ന്ദേ​ശ​മാ​ണ് നൽ​കു​ന്ന​ത്. അ​വി​ടെ​യാ​ണ് സം​ഘർ​ഷം ഉ​ട​ലെ​ടു​ക്കു​ന്ന​ത്. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​ന് അ​സ​ഹി​ഷ്​ണു​ത​യു​ടെ സ​മീ​പ​ന​മ​ല്ല, മ​റി​ച്ച് ചേർ​ത്തു നിർ​ത്തു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് നൽ​കേ​ണ്ട​ത്. അ​ക്കാ​ര്യ​ത്തിൽ ഭ​ര​ണാ​ധി​കാ​രി​ക​ളും ഭ​ര​ണ ക​ക്ഷി​യും കു​റ​ച്ചു​കൂ​ടി പ​ക്വ​ത​യോ​ടെ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​താ​യി​രു​ന്നു.
കേ​ര​ളം ഇ​പ്പോൾ എ​ന്തി​നും ഏ​തി​നും രാ​ഷ്​ട്രീ​യ നി​ല​പാ​ടു​കൾ മാ​ത്ര​മാ​യി ചു​രു​ങ്ങി​യി​രി​ക്കു​ന്നു. വി​ക​സ​ന​ത്തി​ന്റെ കാ​ര്യ​ത്തി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ കാ​ര്യ​ത്തി​ലും എ​ന്നു​വേ​ണ്ട ഏ​തൊ​രു വി​ഷ​യ​ത്തി​ലും കാ​ല​ഘ​ട്ട​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള ന​യ​ങ്ങൾ രൂ​പ​പ്പെ​ടു​ത്തു​മ്പോൾ എ​തിർ​ക്കു​ക എ​ന്നു​ള്ള​ത് പ്ര​തി​പ​ക്ഷ​ത്തി​ന്റെ സ്ഥി​രം രാ​ഷ്​ട്രീ​യ നാ​ട​ക​മാ​ണ്. അ​വർ ഭ​ര​ണ പ​ക്ഷ​ത്തെ​ത്തു​മ്പോൾ മ​റി​ച്ചും സം​ഭ​വി​ക്കു​ന്നു. ഇ​വി​ടെ​യും അ​ങ്ങ​നെ​ത​ന്നെ സം​ഭ​വി​ച്ചു. കൊ​ച്ചി​യി​ലെ പാ​ച​ക വാ​ത​ക പൈ​പ്പി​ന്റെ കാ​ര്യ​ത്തി​ലും ആ​ണ​വ നി​ല​യ​ത്തി​ന്റെ കാ​ര്യ​ത്തി​ലാ​യാ​ലും, വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടേ​യും, വി​മാ​ന​ത്താ​വ​ള നിർ​മ്മാ​ണ​ത്തി​ലും എ​ല്ലാം ത​ന്നെ സം​ഭ​വി​ച്ച​ത് ഇ​തേ രാ​ഷ്​ട്രീ​യ അ​ഭ്യാ​സ​മാ​ണ്. കീ​ഴാ​റ്റൂ​രി​ലെ കാർ​ഷി​ക ചു​വ​പ്പു കി​ളി​കൾ പി​ന്നീ​ട് വ​യൽ​ക്കി​ളി​ക​ളാ​യി മാ​റി​യ​പ്പോൾ അ​വി​ടെ അ​വ​രെ ക​ഴു​കൻ​മാ​രാ​യി ചി​ത്രീ​ക​രി​ച്ച് വെ​ടി​വെ​ച്ചു വീ​ഴി​ത്തു​വാൻ കർ​മ്മ സേ​ന രം​ഗ​ത്ത് പ്ര​വേ​ശി​ച്ച​പ്പോൾ അ​തു​വ​രെ രം​ഗ​പ്ര​വേ​ശം ചെ​യ്യാ​തി​രു​ന്ന പ​രി​സ്ഥി​തി വാ​ദി​ക​ളും രാ​ഷ്​ട്രീ​യ പ്ര​തി​യോ​ഗി​ക​ളും മെ​യ്‌​വ​ഴ​ക്കം വ​ന്ന അ​ഭ്യാ​സി​യെ​പ്പോ​ലെ ര​ണ​ഭൂ​മി​യിൽ അ​ണി​നി​ര​ന്നു. ദേ​ശീ​യ​പാ​താ​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ട​ങ്ങി​യി​രു​ന്ന എ​ല്ലാ​വ​രും ത​ന്നെ ഇ​തോ​ടെ വർ​ദ്ധി​ത​വീ​ര്യ​ത്തോ​ടെ സ​മ​ര​ഭൂ​മി​യി​ലെ​ത്തി.
ഇ​വി​ടെ തെ​റ്റു​പ​റ്റി​യ​ത് മ​ന​ി​ലാ​ക്കു​വാൻ ബ​ന്ധ​പ്പെ​ട്ട​വർ ത​യ്യാ​റാ​വ​ണം. ആ​ദ്യം സ​മ​ര​ക്കാ​രോ​ടു​ള്ള മ​നോ​ഭാ​വം തി​രു​ത്ത​ണം. ഇ​നി​യും മ​രി​ക്കാ​ത്ത ഭൂ​മി​യു​ടെ'' ആ​സ​ന്ന​മൃ​ത്യു ''പ്ര​വ​ചി​ച്ച ഒ. എൻ. വി​യു​ടെ വാ​ക്കു​കൾ പ്ര​സ​ക്ത​മാ​ണ്. നി​ല​നിൽ​ക്കു​ന്ന നീ​രു​റ​വ എ​ങ്കി​ലും ന​ശി​ക്കാ​തെ നോ​ക്ക​ണം. അ​തി​നു വി​ദ​ഗ്​ധൻ​മാ​രു​ടെ സ​ഹാ​യം തേ​ട​ണം. അ​തി​ന് ഇ​ച്ഛാ​ശ​ക്തി ഉ​ണ്ടാ​ക​ണം. ക​ണ്ണാ​ടി പോ​ലെ പ്ര​തി​ബിം​ബി​ക്കു​ന്ന ജ​ലാ​ശ​യ​ങ്ങ​ളു​ള്ള രാ​ജ്യ​വും ജ​യി​ലു​ക​ളി​ല്ലാ​ത്ത രാ​ജ്യ​വും അ​ഴി​മ​തി​യെ​ന്തെ​ന്ന് മ​ന​ി​ലാ​കാ​ത്ത മ​നു​ഷ്യ​രും ദാ​രി​ദ്ര്യം ഇ​ല്ലാ​ത്ത ജീ​വി​ത ചു​റ്റു​പാ​ടു​മു​ള്ള ഒ​ട്ട​ന​വ​ധി രാ​ജ്യ​ങ്ങൾ ലോ​ക​ത്തു​ണ്ട്. അ​ത് ക​ണ്ണു തു​റ​ന്നു കാ​ണു​വാൻ ക​ഴി​യ​ണം. അ​പ്പോൾ അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ല എ​ന്ന​ത് ബോ​ദ്ധ്യ​മാ​കും. അ​തി​നു ഭ​ര​ണ​കൂ​ട​വും പ്ര​തി​പ​ക്ഷ​വും ഒ​ത്തു​ക​ളി​ക്കാ​തെ ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് അ​വർ​ക്കു​വേ​ണ്ടി​യു​ള്ള വി​ക​സ​നം അ​വ​രു​ടെ മ​ണ്ണി​നെ​യും വെ​ള്ള​ത്തേ​യും കൊ​ന്നു തി​ന്നാ​ത്ത വി​ക​സ​നം. അ​തി​വേ​ഗം സ​ഞ്ച​രി​ക്കു​വാൻ ഭൂ​മി​യി​ലെ ആ​വാ​സ വ്യ​വ​സ്ഥ ന​ശി​ക്കാ​ത്ത വി​ക​സ​നം അ​ത് എ​ല്ലാ​വ​രും ചേർ​ന്ന് തീ​രു​മാ​നി​ക്ക​ണം. ഇ​വി​ടെ ത​ങ്ങൾ പഠി​ച്ചു പ​തം വ​ന്ന പ്ര​ത്യ​യ​ശാ​സ്​ത്ര വി​ക​സ​ന​ത്തിൽ നി​ന്നും കോർ​പ്പ​റേ​റ്റ് വി​ക​സ​ത്തി​ലേ​യ്​ക്കു​ള്ള ന​യ​വ്യ​തി​യാ​നം എ​ന്ന ചി​ന്ത​യി​ലേ​യ്​ക്ക് അ​വർ എ​ത്തി​യ​പ്പോൾ അ​സ്വ​സ്ഥ​മാ​യ​ത് മ​ല​യാ​ളി​യും അ​വ​ന്റെ മ​ല​യാ​ള​ത്ത​നി​മ​യു​മാ​ണ്. ന​യ​വ്യ​തി​യാ​നം സം​ഭ​വി​ച്ചു​വെ​ങ്കിൽ ബ​ന്ധ​പ്പെ​ട്ട​വർ തി​രു​ത്ത​ണം. അ​ല്ലാ​ത്ത പ​ക്ഷം ച​രി​ത്രം ആ​വർ​ത്തി​ക്കും. ആ​വർ​ത്തി​ച്ചു​ള്ള നി​ര​വ​ധി മു​ന്ന​റി​യി​പ്പു​കൾ ഒ​ന്നൊ​ന്നാ​യി സം​ഭ​വി​ച്ചി​ട്ടും അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​നം പ്ര​കൃ​തി ദു​ര​ന്ത​ങ്ങൾ ക്ഷ​ണി​ച്ചു​വ​രു​ത്തും. ഒ​പ്പം ത​ന്നെ കോർ​പ്പ​റേ​റ്റ് വി​ക​സ​ന​ത്തി​ലേ​യ്​ക്കു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ ന​യ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച ആ​ക്ഷേ​പം അ​വ​രെ ഇൻ​ഡ്യൻ ഭൂ​പ​ട​ത്തി​ലെ സു​നാ​മി തീ​ര​ത്ത് എ​ത്തി​ച്ചി​രി​ക്കു​ന്നു എ​ന്നു​ള്ള​ത് ഒ​രു യാ​ഥാർ​ത്ഥ്യ​മാ​ണ്. ഉ​ത്തി​ഷ്ഠ​താ........ ജാ​ഗ്ര​ത.........

(യോഗനാദം ഏപ്രിൽ 16 ലക്കം എഡിറ്റോറിയൽ )
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ