സൂപ്പർ കപ്പ്: എഫ്.സി ഗോവയെ തകർത്ത് ഈസ്‌റ്റ് ബംഗാൾ ഫെെനലിൽ
April 16, 2018, 6:40 pm
ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ എഫ്.സി ഗോവയെ തകർത്ത് ഈസ്‌റ്റ് ബംഗാൾ ഫെെനലിൽ പ്രവേശിച്ചു. എഫ്.സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഈസ്‌റ്റ് ബംഗാളിന്റെ ഫെെനൽ പ്രവേശം. 78ആം മിനിറ്റിൽ ഡുഡു നേടിയ ഏകപക്ഷിയമായ ഗോളിലാണ് ഈസ്റ്റ് ബംഗാൾ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ചൊവ്വാഴ്‌ച നടക്കുന്ന മോഹൻ ബഗാൻ- ബംഗളൂരു എഫ്.സി മത്സരത്തിലെ വിജയികളെ കലാശപ്പോരാട്ടത്തിൽ ഈസ്‌റ്റ് ബംഗാൾ നേരിടും. മികച്ച സേവുകളോടെ എഫ്.സി ഗോവയുടെ ഗോൾവല കാത്ത ലക്ഷ്‌മികാന്ത് കട്ടിമണിയാണ് കളിയിലെ കേമൻ. കട്ടിമണിയുടെ മികച്ച പ്രകടനം കൂടി ഇല്ലാതിരുന്നെങ്കിൽ വലിയ ഗോൾ മാർജിനിൽ ഈസ്‌റ്റ് ബംഗാൾ വിജയം നേടുമായിരുന്നു.

ഇന്ത്യയിലെ തന്നെ മികച്ച രണ്ട് ടീമുകൾ സെമിയിലെത്തിയതോടെ മികച്ച പോരാട്ടമാണ് ഇരുടീമുകളും മെെതാനത്ത് കാഴ്ച വച്ചത്. ആദ്യപകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ഇരുടീമുകൾക്ക് ഗോളാക്കാൻ സാധിച്ചില്ല. ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ശ്രദ്ധയോടെയാണ് ഇരുടീമുകളും കളിച്ചത്. ഗോൾ നേടാൻ ഇരുടീമുകളും പരമാവധി ശ്രമിച്ചെങ്കിലും ഭാഗ്യം ഈസ്റ്റ് ബംഗളിനൊപ്പം നിൽക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ