കാണാതായ ഇന്ത്യൻ സൈനികൻ ഭീകരസംഘടനയിൽ
April 17, 2018, 12:15 am
ശ്രീനഗർ: ഇന്ത്യൻ സൈന്യത്തിൽ നിന്ന് ഈ മാസമാദ്യം കാണാതായ സൈനികൻ ഭീകരസംഘടനായായ ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേർന്നതായി പൊലീസ് റിപ്പോർട്ടുകൾ. ജമ്മു ആൻഡ് കാശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ അംഗമായിരുന്ന ഇദ്രീസ് മിർ ആണ് ഭീകരസംഘടനയിൽ ചേർന്നത്.

ഷോപ്പിയാൻ മേഖലയിൽ നിന്നാണ് മിറിനെ കാണാതാകുന്നത്. പ്രദേശവാസികളായ രണ്ടുപേർക്കൊപ്പമാണ് മിർ സംഘടനയിൽ ചേർന്നതെന്നാണ് വിവരം. എന്നാൽ, ഇക്കാര്യത്തിൽ സൈനികവൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. മിറിനെ ജാർഘണ്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ