കത്വ സംഭവത്തിന് ചിലർ വർഗീയ നിറം നൽകുന്നുവെന്ന് കുമ്മനം
April 16, 2018, 10:02 pm
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ ചില ജില്ലകളിൽ വ്യാപകമായ അക്രമങ്ങൾ നടന്നത് ആശങ്കാജനകമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഒട്ടനവധി നിരപരാധികൾ ആക്രമിക്കപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങളും കടകളും നശിപ്പിക്കപ്പെട്ടു.ഹർത്താലിന്റെ മറവിൽ ചില വിധ്വംസക ശക്തികൾ നടത്തിയ അക്രമങ്ങൾ സ്വൈര്യജീവിതം താറുമാറാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

കാശ്മീരിലെ കത്വയിൽ നടന്ന മനുഷ്യത്വ രഹിതമായ അക്രമം ആരും അംഗീകരിക്കുന്നില്ല .ഈ ക്രൂരപ്രവർത്തിക്കെതിരെ ജനങ്ങൾ ഒറ്റകെട്ടായി രംഗത്ത് വരികയും പ്രതികരിക്കുകയും ചെയ്തിട്ടുള്ള സന്ദർഭത്തിൽ ജനകീയ ഐക്യവും ,മതസൗഹാർദ്ദവും തകർക്കുന്ന ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ മലബാർ മേഖലയിൽ ഉണ്ടാകുന്നത് അപലപനീയമാണ്. പ്രശ്നത്തിന് വർഗീയ നിറം നൽകി സ്ഥിതിഗതികൾ വഷളാക്കുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ആപൽക്കരമായ ശ്രമങ്ങൾ ആണ് കേരളത്തിൽ നടക്കുന്നത് .

സംഘടിതമായി ഇന്ന് നടന്നിട്ടുള്ള അക്രമപ്രവർത്തനങ്ങളിൽ ഒട്ടനവധി നിരപരാധികൾ ഇരകളായി,അവരുടെ ജീവിതകാല സമ്പാദ്യവും നശിപ്പിച്ചു . ബി.ജെ.പിയുടേതടക്കം പല പാർട്ടികളുടെയും കൊടിയും ബോർഡുകളും തകർത്തു . ചില കടകളും വീടുകളും തിരഞ്ഞു പിടിച്ചു ആക്രമിച്ചു. കലാപവും തേർവാഴ്ചയും വഴി ക്രമ സമാധാനനില തകർക്കാൻ ആസൂത്രിതവും സംഘടിതവുമായ അക്രമങ്ങൾ നടത്തുന്നു . യാതൊരു മുന്നറിയിപ്പും കൂടാതെ നടത്തിയ ഈ ഹർത്താൽ ജനാധിപത്യ കേരളത്തിന് ഭൂഷണമല്ല. ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തുവാൻ ഉള്ള ബാധ്യതയിൽ നിന്നും ഒഴിഞ്ഞു മാറാതെ കൂടുതൽ പൊലീസ് സേനയെ നിയോഗിച്ച് ഇത്തരം അക്രമത്തെ തടയാൻ സർക്കാർ സന്നദ്ധമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ