ഓൺലെെൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ചട്ടങ്ങൾ, അറിയേണ്ടതെല്ലാം
April 16, 2018, 11:42 pm
ന്യൂഡൽഹി: എെ.ആർ.സി.ടി.സിയിലൂടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പുതിയ ചട്ടങ്ങൾ നിലവിൽ വന്നു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയം, റീഫണ്ട് തുടങ്ങിയ കാര്യത്തിലാണ് പ്രധാനമായും മാറ്റങ്ങൾ വന്നത്.

എെ.ആർ.സി.ടി.സിയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ

1- യാത്ര ചെയ്യുന്ന തീയതി ഒഴിവാക്കി 120 ദിവസം മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റാവുന്നതാണ്. ഒരു യൂസർ എെ.ഡിയിൽ നിന്നും ആറ് ടിക്കറ്റുകൾ ഒരു മാസം ബുക്ക് ചെയ്യാൻ പറ്റും. യൂസർ എെ.ഡി ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 12 ടിക്കറ്റുകൾ ഒരു മാസം എടുക്കാം. ഒരു എെ.ഡിയിൽ നിന്നും രാവിലെ എട്ട് മുതൽ പത്ത് വരെ രണ്ട് ടിക്കറ്റുകൾ മാത്രമേ എടുക്കാൻ സാധിക്കൂ.

2- തത്കാൽ ടിക്കറ്റുകൾ യാത്രയുടെ ഒരുദിവസം മുമ്പ് ബുക്ക് ചെയ്യാൻ പറ്റും. എ.സി കോച്ചുകൾ രാവിലെ പത്ത് മണി മുതലും സ്ലീപ്പർ കോച്ചുകൾ രാവിലെ പതിനൊന്ന് മണി മുതലും ബുക്ക് ചെയ്യാൻ പറ്റും.

3-ഒരു യൂസർ എെ.ഡിയിൽ നിന്നും രാവിലെ പത്ത് മുതൽ പന്ത്രണ്ട് വരെ രണ്ട് തത്കാൽ ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ.

4- തത്കാൽ ബുക്കിംഗിൽ ഏറ്റവും കൂടിയത് ആറ് ടിക്കറ്റുകൾ മാത്രമാണ് ഒരു സമയം ഒരു യാത്രയ്ക്ക് ബുക്ക് ചെയ്യാൻ സാധിക്കുക. റിട്ടേൺ ടിക്കറ്റ് അല്ലാതെ ഒരു തത്കാൽ ടിക്കറ്റ് മാത്രമേ ഒരു സെഷനിൽ ബുക്ക് ചെയ്യാൻ സാധിക്കുകയുളളൂ.

5- ക്വിക് ബുക്ക് സർവീസ് രാവിലെ എട്ട് മുതൽ ഉച്ചയക്ക് പന്ത്രണ്ട് വരെ ലഭ്യമാകില്ല. ഒരു യൂസർക്ക് ഒരു ലോഗ് ഇൻ സെഷൻ മാത്രമേ ഒരു സമയം ലഭിക്കുകയുളളൂ.

6- ടിക്കറ്റ് ബുക്കിംഗ് ഏജൻസിയുള്ളവർക്ക് രാവിലെ എട്ട് മുതൽ എട്ടര വരെയും പത്ത് മുതൽ പത്തര വരെയും 11 മുതൽ 11.30 വരെയും ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാൽ അംഗീകൃത ബുക്കിംഗ് ഏജൻസിയല്ലാത്തവർക്ക് തത്കാൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്ന ആദ്യ അരമണിക്കൂർ നേരത്തേക്ക് ബുക്കിംഗിന് അനുമതിയില്ല.

7- നെറ്റ് ബാങ്കിംഗ് വഴിയുളള പേയ്മെന്റ് വൺ ടൈം പാസ്‌വേഡ് ( ഒ.ടി.പി) വഴി ബാങ്കുകൾ പരിശോധിക്കണം.

യാത്രക്കാർക്ക് റീഫണ്ടിന് അവകാശപ്പെടാവുന്ന കാര്യങ്ങൾ

 ഷെഡ്യൂൾ ചെയ്‌തിട്ട് മൂന്ന് മണിക്കൂറിനുള്ളിൽ ട്രെയിൻ പുറപ്പെട്ടിട്ടില്ലെങ്കിൽ യാത്ര ക്യാൻസൽ ചെയ്യുമ്പോൾ പണം തിരികെ ലഭിക്കും

ട്രെയിൻ വഴി മാറി പോവുകയാണെങ്കിൽ യാത്രക്കാർക്ക് ആ വഴി പോകേണ്ടതില്ലെങ്കിൽ യാത്ര കാൻസൽ ചെയ്‌ത് റീഫണ്ട് ചെയ്യാവുന്നതാണ്.

ബുക്ക് ചെയ്‌ത ക്ലാസിനേക്കാൾ താഴ്ന്ന ക്ലാസിൽ യാത്ര ചെയ്യേണ്ടി വന്നാൽ യാത്ര ചെയ്യാൻ താൽപര്യമില്ലെങ്കിൽ റീഫണ്ട് വാങ്ങാം. താഴ്ന്ന ക്ലാസിൽ യാത്ര ചെ‌യ്‌താൽ അതിൽ വ്യത്യാസമുളള തുക റീഫണ്ട് ആയി തിരികെ ലഭിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ