വർണ്ണ വിവേചനത്തിൽ പെട്ട് പ്രിയങ്കയും
April 13, 2018, 11:32 am
ബോളിവുഡിന്റെ പ്രശസ്തി ഹോളിവുഡിലും എത്തിച്ചവരാണ് പ്രിയങ്കാ ചോപ്രയും ദീപിക പദുകോണും. അമേരിക്കൻ ടെലിവിഷൻ ഷോയായ ക്വാണ്ടിക്കോയിലൂടെ മിനിസ്‌ക്രീനിലെത്തുന്ന ആദ്യ ബോളിവുഡ് താരമെന്ന ബഹുമതിയും പ്രിയങ്ക നേടിയിരുന്നു. ഹോളിവുഡിൽ നിന്ന് തനിക്ക് വർണ്ണ വിവേചനം നേരിടേണ്ടി വന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഇൻസ്‌റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ തൊലിയുടെ നിറം തവിട്ടായതിന്റെ പേരിൽ ഹോളിവുഡ് ചിത്രം നഷ്ടപ്പെട്ട വിവരം പ്രിയങ്ക വെളിപ്പെടുത്തിയത്.

കഴിഞ്ഞ വർഷമാണ് അത് സംഭവിച്ചത്. ഞാൻ ഒരു സിനിമയുടെ ചിത്രീകരണത്തിനായി പോയതാണ്. അപ്പോൾ സ്റ്റുഡിയോയിൽ നിന്നും ഒരാൾ പുറത്തു വന്നു. അയാൾ എന്റെ ഏജന്റിനോട് പറഞ്ഞത് എന്റെ ശരീരത്തിന് എന്തോ കുഴപ്പമുണ്ട് എന്നാണ്. ഇനിയും മെലിയണോ നല്ല ഷേപ്പിലേയ്ക്ക് വരണമോ എന്നൊക്കെ ഞാൻ ഏജന്റിനോട് ചോദിച്ചു കൊണ്ടേയിരുന്നു. അപ്പോഴാണ് എനിക്കെന്റെ ഏജന്റ് കാര്യം വിശദീകരിച്ചു തരുന്നത്. അവർക്ക് വേണ്ടത് തവിട്ടു നിറമില്ലാത്ത വ്യക്തിയെ ആണെന്നായിരുന്നു വിശദീകരണം. അതെന്നെ വല്ലാതെ ബാധിച്ചുവെന്നും പ്രിയങ്ക പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടു വേതനം നൽകുന്നത് ഹോളിവുഡിലും നിലനിൽക്കുന്നുണ്ടെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ