ആർത്തിയോടെ ശരീരത്തല്ല, പുഞ്ചിരിയോടെ മുഖത്തേക്ക്
April 13, 2018, 11:37 am
സോഷ്യൽ മീഡിയയിൽ സ്ത്രീകളുടെ പോസ്റ്റിലെത്തി അശ്ളീല കമന്റുകൾ ഇടുകയെന്നത് ചിലർക്ക് വളരെ സുഖമുള്ള കാര്യമാണ്. നടിമാരുടെ പോസ്റ്റുകളാണെങ്കിൽ ഇത്തിരി സദാചാരവും കൂടുതലായിരിക്കും. അത്തരക്കാർക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് നടി സുജ വരുണി. പുരുഷൻമാരുടെ കാമഭ്രാന്താണ് എല്ലാത്തിനും കാരണമെന്നാണ് നടി പറയുന്നത്.

വ്യാജ അക്കൗണ്ടുകളുപയോഗിച്ച് കമന്റിടുന്നവരും കുറവല്ല. കാമഭ്രാന്ത് ആണ് ഇവർ അങ്ങനെയൊക്കെ ചെയ്യാൻ കാരണം. ഇന്റർനെറ്റ് ലോകം തന്നെ നടിമാരെയും മറ്റ് സ്!*!ത്രീകളെയും ലൈംഗികമായി അധിക്ഷേപിക്കാനായി വ്യാജ അക്കൗണ്ടുപയോഗിക്കുന്ന വിഡ്ഢികളുടെ കൈയിലാണ്.

എന്തു വസ്!*!ത്രം ധരിക്കണം എന്നത് എന്റെ സൗകര്യമാണ്. ലൈംഗികാക്രമണത്തിന് സ്ത്രീകളുടെ വസ്!*!ത്രധാരണവും കാരണമായി പലരും ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ കുഞ്ഞുങ്ങളെയും വൃദ്ധകളെയും ലൈംഗികമായി ആക്രമിക്കുന്നതോ?അവർ മാന്യമായി വസ്!*!ത്രം ധരിച്ചവരും. ഒരു കുറ്റവും ചെയ്യാത്തവരുമല്ലേ. സ്!*!ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം. അവരുടെ ശരീരത്തിലേക്ക് ആർത്തിയോടെ നോക്കുകയല്ല പുഞ്ചിരിയോടെ മുഖത്തു നോക്കാനാണ് പുരുഷൻ പഠിക്കേണ്ടതെന്നും സുജ വരുണി പറഞ്ഞത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ