അതാണ് ഞാൻ മലയാളത്തിൽ വരാത്തത്
April 13, 2018, 11:41 am
മലയാളത്തിൽ നിന്ന് അന്യഭാഷയിലേക്ക് ചേക്കേറിയ നായികമാരുടെ പട്ടികയിൽ തിരക്കുള്ള താരമാണ് അനുപമ പരമേശ്വരൻ. അൽഫോൺസ് പുത്രൻനിവിൻ പോളി ചിത്രമായ പ്രേമത്തിലൂടെയാണ് അനുപമ എത്തിയത്. തനിക്ക് ഇപ്പോൾ മലയാളത്തിലേക്ക് എത്തിനോക്കാൻ പോലും സമയം കിട്ടുന്നില്ലെന്നാണ് അനുപമ പറയുന്നത്. തെലുങ്കിൽ കൈനിറയെ ചിത്രങ്ങളാണ്. തെലുങ്ക് സിനിമയിൽ നിന്ന് തനിയ്ക്ക് ഒരു ഇടവേള ലഭിക്കുന്നില്ല. മലയാളത്തിൽ നിന്ന് നല്ല പ്രോജക്ട് വരുമ്പോൾ താൻ തെലുങ്ക് സിനിമയുടെ തിരക്കിലാകും. അത് ഉപേക്ഷിക്കുകയും ചെയ്യും. തെലുങ്ക് സിനിമ ാലോകം എനിയ്ക്ക് വേണ്ടി പല ത്യാഗങ്ങളും സഹിക്കുന്നുണ്ട്. എന്റെ ഡേറ്റിനു വേണ്ടി സിനിമയുടെ തീയതികൾ നീട്ടി വയ്ക്കുന്നുണ്ട്. അത് കണ്ടില്ലെന്ന് വയ്ക്കാൻ പറ്റില്ല. ഇപ്പോൾ ഒരു മാസത്തിന്റെ ആദ്യ പതിനഞ്ച് ദിവസം എ. കരുണാകരന്റെ ചിത്രത്തിനായും ബാക്കി ത്രിനാഥ് റാവുവിന്റെ ചിത്രത്തിനായും മാറ്റി വച്ചിരിക്കുകയാണ്.

സിനിമ തിരഞ്ഞെടുക്കുന്നതിൽ ഇപ്പോൾ വളരെ ശ്രദ്ധ പുലർത്തുന്നുണ്ട്. കഴിഞ്ഞ വർഷംഒരു ചിത്രം മാത്രമാണ് ചെയ്തത്. വാരിവലിച്ച് സിനിമ ചെയ്യാൻ താൽപ്പര്യമില്ല. മികച്ച തിരക്കഥയുള്ള നല്ല ചിത്രങ്ങളുടെ ഭാഗമാകണം. അത്തരത്തിലുളള ചിത്രങ്ങൾക്കു നേരെ മുഖം തിരിക്കില്ല. അതിന് ഭാഷയുടെ അതിർവരമ്പുമുണ്ടാകില്ലെന്നും അനുപമ പറയുന്നു. പ്രേമത്തിന്റെ തെലുങ്ക് ഭാഗത്തിൽ അഭിനയിച്ച അനുപമ ഫാഷന്റെ കാര്യത്തിലും സമകാലീന നായികമാരുടെ റോൾ മോഡലാണ്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ