കണ്ണിറുക്കി നായികയാവണ്ട
April 13, 2018, 11:49 am
തന്നെ എല്ലാവരും കണ്ണിറുക്കി നായികയെന്നാണ് വിളിക്കുന്നത്. അങ്ങനെ അറിയപ്പെടാനല്ല താൻ ആഗ്രഹിക്കുന്നതെന്ന് നടി പ്രിയാ വാര്യർ. ദുബായിൽ ഒരു ചടങ്ങിൽ പങ്കെടുക്കവേയാണ് താരം തന്റെ ആഗ്രഹം വ്യക്തമാക്കിയത്. പുറത്തു വച്ചൊക്കെ കാണുമ്പോൾ ആളുകൾ കണ്ണിറുക്കി കാണിക്കും. വിങ്ക് ഗേൾ എന്നാണ് പലരും വിളിക്കാറ്. അങ്ങനെ മാത്രം അറിയപ്പെടുന്നതിനെക്കാൾ അഭിനയത്തിൽ കുറച്ചു കൂടി ശ്രദ്ധിച്ച് ഒരു നല്ല നടിയാണെന്ന് പറയിപ്പിക്കാനാണ് എനിക്ക് ഇഷ്ടം. അഡാർ ലവിലെ മാണിക്യ മലരായ എന്ന പാട്ട് ഇത്രയും ഹിറ്റാകുമെന്നോ കേസ് വരുമെന്നോ ഒന്നും കരുതിയിരുന്നില്ല. വിമർശകർ ആക്ഷേപിക്കുമ്പോലെ ആരെയും മോശമാക്കാനോ വേദനിപ്പിക്കാനോ അല്ല അത്തരത്തിൽ ഒരു രംഗം ചെയ്തതും. പക്ഷേ ഭാഗ്യത്തിന് എല്ലാം നന്നായി തന്നെ അവസാനിച്ചുവെന്നും പ്രിയ പറഞ്ഞു. ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാർ ലവ് സെപ്തംബറിൽ റിലീസ് ചെയ്യും. ചിത്രം മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറക്കാനുള്ള ആലോചനയിലാണ് അണിയറ പ്രവർത്തകർ.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ