'കോട്ടയം കുഞ്ഞച്ചൻ 2 വരും ഉറപ്പ് '
April 13, 2018, 11:53 am
സിനിമാ പ്രേക്ഷകർ അന്നും ഇന്നും ഒരുപോലെ നെഞ്ചേറ്റിയ സിനിമയാണ് കോട്ടയം കുഞ്ഞച്ചൻ. വർഷങ്ങൾക്കു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് അറിയിച്ചെങ്കിലും അതിന്റെ പകർപ്പവകാശത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ 'കുഞ്ഞച്ചൻ വരുമോ ഇല്ലയോ' എന്ന ആശങ്കയിലായിരുന്നു പ്രേക്ഷകർ. ഒരു ഘട്ടത്തിൽ രണ്ടാം ഭാഗമെന്ന ചിന്ത തന്നെ തങ്ങൾ ഉപേക്ഷിച്ചതായി നിർമ്മാതാവ് വിജയ് ബാബു പറയുകയും ചെയ്തു.

എല്ലാ അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും അവസാനമായി. കുഞ്ഞച്ചൻ വരും എന്ന് നിർമ്മാതാവ് തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചു. കോട്ടയം കുഞ്ഞച്ചൻ 2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചെന്നാണ് വിജയ് ബാബു വ്യക്തമാക്കിയത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം മിഥുൻ മാനുവൽ തോമസാണ് സംവിധാനം ചെയ്യുക.

'കോട്ടയം കുഞ്ഞച്ചൻ 2' എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക. കോട്ടയം കുഞ്ഞച്ചൻ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാർക്കുള്ള നന്ദിയും നിർമ്മാതാവ് എഫ്.ബി കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 'കോട്ടയം കുഞ്ഞച്ചൻ 2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു.

മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ 'കോട്ടയം കുഞ്ഞച്ചൻ 2' എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക... മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ നിങ്ങൾക്ക് മുന്നിലെത്തും.
കോട്ടയം കുഞ്ഞച്ചൻ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാർക്കുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു. ഒപ്പം രണ്ടാം ഭാഗം അനൗൺസ് ചെയ്തപ്പോൾ മുതൽ ആവേശത്തോടെ കൂടെ നിന്ന എല്ലാവർക്കും,അതോടൊപ്പം ടൈറ്റിൽ വിവാദം ഉണ്ടായപ്പോൾ ട്രോളുകൾ കൊണ്ട് പൊതിഞ്ഞ ട്രോളന്മാർക്കും നന്ദി. ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കുന്നതാണ്.'
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ