പട്ടിക വിഭാഗ പീഡന നിരോധന നിയമവും ആശങ്കകളും
April 14, 2018, 12:10 am
അഡ്വ. ഡി.ആർ. മനോജ്

ഇ​ന്ത്യൻ ഭ​ര​ണ​ഘ​ട​നാ ശി​ല്പി​യും ദ​ളി​ത് വ​ിമോ​ച​ക​നുമായ ബാ​ബാ സാ​ഹെ​ബ് ഡോ. ബി.​ആർ. അം​ബേ​ദ്ക്ക​റു​ടെ 127- ാം ജ​ന്മ​ദി​ന​മാ​ണ് ഇ​ന്ന് . ആ സാ​മൂ​ഹ്യ പ​രി​ഷ്‌​കർ​ത്താ​വി​ന്റെ ഓർ​മ്മ പു​തു​ക്കു​ന്ന ഈ വേ​ള​യിൽ ഇ​ന്ത്യ​യിൽ ദ​ളി​തർ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ളും അ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ളും വി​ല​യി​രു​ത്തു​ക​യാ​ണ്.
ഇ​ന്ത്യ സ്വ​ത​ന്ത്ര​യാ​കു​ന്ന​തോ​ടു​കൂ​ടി ഇ​ന്ത്യ​യ്‌​ക്ക് സു​സ്ഥിര ഭ​ര​ണ​മു​ണ്ടാ​കു​ന്ന​തി​ന് ഒ​രു ഭ​ര​ണ​ഘ​ടന നിർ​മ്മി​ക്കാൻ 1946​-ൽ കോൺ​സ്റ്റി​റ്റ്യു​വ​ന്റ് അ​സം​ബ്ലി രൂ​പീ​ക​രി​ക്കു​ക​യും ജ​വ​ഹർ​ലാൽ നെ​ഹ്റു, ഡോ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, വ​ല്ലാ​ഭാ​യ് പ​ട്ടേൽ തു​ട​ങ്ങിയ പ്ര​മു​ഖർ അം​ഗ​മാ​യി​രു​ന്ന കോ​സ്റ്റി​റ്റ്യു​വ​ന്റ് അ​സം​ബ്ലി ഭ​ര​ണ​ഘ​ട​ന​യു​ടെ ന​ക്കൽ ത​യ്യാ​റാ​ക്കു​ന്ന​തി​ന് അ​ബേ​ദ്ക്കർ ചെ​യർ​മാ​നാ​യു​ള്ള ക​ര​ട് നിർ​മ്മാണ സ​മി​തി​യെ നി​യ​മി​ക്കു​ക​യു​മു​ണ്ടാ​യി. സ​മൂ​ഹ​ത്തിൽ നൂ​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ന്നു പോ​ന്നി​രു​ന്ന ജാ​തീയ വി​വേ​ച​നം ഇ​ല്ലാ​യ്മ ചെ​യ്യ​ണ​മെ​ങ്കിൽ '​അ​യി​ത്താ​ച​ര​ണം' നി​യ​മം മൂ​ലം നി​രോ​ധി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും പ​ട്ടിക വി​ഭാ​ഗ​ങ്ങൾ​ക്ക് പ്ര​ത്യേക പ​രി​ര​ക്ഷ​കൾ നൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ക​ണ്ടെ​ത്തിയ ഭ​ര​ണ​ഘ​ട​നാ നിർ​മ്മാണ സ​മി​തി ആ​യവ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളിൽ ഉൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
അ​യി​ത്താ​ച​ര​ണം നി​രോ​ധി​ച്ചെ​ങ്കി​ലും രാ​ജ്യ​ത്തി​ന്റെ പ​ല​ഭാ​ഗ​ത്തും പ​ല​വി​ധ​ത്തിൽ അ​നാ​ചാ​ര​ങ്ങൾ മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നു. സർ​ക്കാർ സർ​വീ​സിൽ പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​രെ നി​യ​മി​ക്കാൻ ത്വ​രിത ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​ണ്ടാ​യി​ല്ല. പ​ട്ടിക വി​ഭാ​ഗ​ക്കാർ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങൾ ത​ട​യു​ന്ന​തി​ന് ജി. ബി. പ​ന്ത് കേ​ന്ദ്ര ആ​ഭ്യ​ന്തര മ​ന്ത്രി ആ​യി​രി​ക്കെ കേ​ന്ദ്ര സർ​ക്കാർ 1955​-ൽ അൺ​ട​ച്ച​ബി​ലി​റ്റി ഒ​ഫൻ​സ് ആ​ക്‌​ട് പാ​സ്സാ​ക്കു​ക​യും 1955​-​ജൂ​ണിൽ പ്രാ​ബ​ല്യ​ത്തിൽ വ​രു​ക​യും ചെ​യ്തു. ഈ നി​യ​മ​മ​നു​സ​രി​ച്ച് പ​ട്ടിക വി​ഭാ​ഗ​ത്തിൽ​പ്പെ​ട്ട​യാൾ​ക്കെ​തി​രെ അ​തി​ക്ര​മ​മ​യു​ണ്ടാ​യാൽ, '​അ​യി​ത്ത ജാ​തി ചി​ന്താ​മ​നോ​ഭാ​വ​ത്തോ​ടു​കൂ​ടി കു​റ്റാ​രോ​പി​തൻ കു​റ്റം ചെ​യ്ത​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടും' എ​ന്ന വ്യ​വ​സ്ഥ ഉൾ​പ്പെ​ടു​ത്തു​ക​യു​മുണ്ടാ​യി.
എ​ന്നാൽ പ​ട്ടിക വി​ഭാ​ഗ​ക്കാർ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങൾ ഇ​ന്ത്യ​യി​ലെ​ങ്ങും വർ​ദ്ധി​ക്കു​ക​യാ​ണ് ചെ​യ്‌​ത​ത്. തു​ടർ​ന്ന് പ​ട്ടി​ക​വി​ഭാ​ഗ​ക്കാർ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങൾ കർ​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് പാർ​ല​മെ​ന്റ് 1989​-ൽ പ​ട്ടി​ക​ജാ​തി​-​പ​ട്ടി​ക​വർ​ഗ്ഗ (​പീ​ഡന നി​രോ​ധ​ന) നി​യ​മം പാ​സ്സാ​ക്കി​യ​ത്. നി​യ​മം മൂലം തൊ​ട്ടു​കൂ​ടാ​യ്മ നി​രോ​ധി​ക്കു​ക​യും എ​സ്.​സി - എ​സ്.​ടി പീഡന നി​രോ​ധന നി​യ​മം നില​വിൽ വ​രി​ക​യും ചെ​യ്‌​തെ​ങ്കി​ലും സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് 70 വർ​ഷം പി​ന്നി​ട്ടി​ട്ടും രാ​ജ്യ​ത്തി​ന്റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളിൽ മ​നു​ഷ്യ​മ​ന​സ്സു​ക​ളിൽ നി​ന്നും ജാ​തി​വി​വേ​ച​ന​ത്തി​ന്റെ വേ​ര് അ​റ്റു​പോ​യി​ട്ടി​ല്ല.
ദേ​ശീയ ക്രൈം റെ​ക്കാർ​ഡ്സി​ന്റെ ക​ണ​ക്ക് പ്ര​കാ​രം ദളിതർ​ക്കെ​തി​രായ അ​ക്ര​മ​ങ്ങ​ളിൽ ഗു​ജ​റാ​ത്ത് ഏ​റെ മു​ന്നി​ലാ​ണ്. ന​വ​സർ​ജൻ എ​ന്ന സം​ഘ​ട​ന​യു​ടെ പ​ഠ​നം അ​നു​സ​രി​ച്ച് 90 ശ​ത​മാ​നം ക്ഷേ​ത്ര​ങ്ങ​ളിൽ ദ​ളി​തർ​ക്കു പ്ര​വേ​ശ​ന​മി​ല്ല. 54 ശ​ത​മാ​നം സ്‌​കൂ​ളു​ക​ളി​ലും ദ​ളിത​രെ വേർ​തി​രി​ച്ച് ഇ​രു​ത്തി​യി​രി​ക്കു​ന്നു. 2010​-ൽ സൗ​രാ​ഷ്ട്ര​യിൽ 1500 ദ​ളിത് വി​ദ്യാർ​ത്ഥി​ക​ളെ നിർ​ബ​ന്ധി​ച്ച് സ്‌​കൂ​ളി​ലെ ശു​ചി​മു​റി ക​ഴു​കി​ച്ച​താ​യി പ​രാ​തി ഉ​യർ​ന്നു.
ഗോ​സം​ര​ക്ഷ​ണ​വാ​ദി​യായ സേ​ഫ് ഗോ​വി​ന്ദ് ദാ​സ് എ​ന്ന സ​മി​തി​യം​ഗം '​അ​യി​ത്താ​ചാ​രം' കു​റ്റ​ക​ര​മാ​ക്കി നി​യ​മം മൂ​ലം നി​രോ​ധി​ക്കു​ന്നു​വെ​ങ്കിൽ '​ഗോ​വ​ധം കു​റ്റ​ക​ര​മാ​ക്കി​കൊ​ണ്ട് നി​യ​മം മൂ​ലം ന​രോ​ധി​ക്ക​ണ​മെ​ന്ന്' ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. എ​ന്നാൽ ഭ​ര​ണ​ഘ​ടന ക​ര​ട് നിർ​മ്മാണ സ​മി​തി ചെ​യർ​മാ​നായ ഡോ: അ​ബേ​ദ്ക്ക​റു​ടെ മ​റു​പ​ടി '​തൊ​ട്ടു​കൂ​ടാ​യ്മ' മ​നു​ഷ്യർ​ക്കെ​തി​രെ​യു​ള്ള സാ​മൂ​ഹ്യ ദു​രാ​ചാ​ര​മാ​ണ് . എ​ന്നാൽ ഗോ​വ​ധം ഒ​രു മൃ​ഗ​ത്തെ സം​ബ​ന്ധി​ക്കു​ന്ന​താ​ണ്. ആ​യ​തി​നാൽ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളിൽ ഉൾ​പ്പെ​ടു​ത്താ​നോ മ​നു​ഷ്യൻ വ​ളർ​ത്തു​ന്ന​താ​ക​യാൽ കു​റ്റ​ക​ര​മാ​ക്കാ​നോ സാ​ദ്ധ്യ​മ​ല്ല.
2018 ഫെ​ബ്രു​വ​രി 22​-​നാ​ണ് പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി യു​വാ​വായ മ​ധു ഭ​ക്ഷ്യ​ധാ​ന്യം മോ​ഷ്ടി​ച്ചെ​ടു​ത്തു എ​ന്നാ​രോ​പി​ച്ചാണ് ആൾ​ക്കൂ​ട്ടം മർ​ദ്ദി​ച്ച് കൊ​ന്നത്. ഈ സം​ഭ​വം കേ​ര​ള​ത്തി​ലെ ദ​ളിതർ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ളു​ടെ ഭീ​ക​രത തു​റ​ന്നു കാ​ട്ടു​ന്നു.
ദ​ളിത​രെ സം​ര​ക്ഷി​ക്കാൻ നി​യ​മ​ങ്ങ​ളും ഭ​ര​ണ​സം​വി​ധാ​ന​വു​മു​ണ്ടെ​ങ്കി​ലും അവ കാ​ര്യ​ക്ഷ​മ​മാ​യി ഉ​ണർ​ന്ന് പ്ര​വർ​ത്തി​ച്ചി​രു​ന്നു​വെ​ങ്കിൽ ഇ​ത്ത​രം സം​ഭ​വ​ങ്ങൾ​ക്ക് എ​ന്നേ അ​റു​തി വ​രു​മാ​യി​രു​ന്നു. കർ​ശ​ന​മായ നീ​തി​വ്യ​വ​സ്ഥ​യി​ലൂ​ടെ​യ​ല്ലാ​തെ ഇ​ത്ത​രം അ​ക്ര​മ​ങ്ങൾ​ക്ക് ഒ​രു ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാൻ ക​ഴി​യി​ല്ല എ​ന്നു​ള്ള തി​രി​ച്ച​റി​വി​ലാ​ണ് 2015​-ൽ എ​സ്.​സി എ​സ്.​ടി പീ​ഡന നി​രോ​ധന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​നി​ട​യാ​യ​ത്. പ​ട്ടി​ക​വി​ഭാ​ഗ​ങ്ങൾ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ളിൽ ഏർ​പ്പെ​ടു​ന്ന​വർ​ക്ക് ജാ​മ്യം നൽ​കാ​തി​രി​ക്കു​ക​യും ക​ടു​ത്ത ശി​ക്ഷ​യും, ന​ഷ്ട​പ​രി​ഹാ​ര​വും ഏർ​പ്പെ​ടു​ത്തുക വ​ഴി ഒ​രു പ​രി​ധി​വ​രെ അ​ക്ര​മി​കൾ​ക്ക് ഒ​രു പാ​ഠ​മാ​യി തീ​രും. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​രു​ടെ ഭ​യാ​ശ​ങ്ക​കൾ​ക്ക് ഒ​രു പ​രി​ധി വ​രെ ത​ട​യി​ടാ​നും സാ​ധി​ക്കും.
നി​ര​പ​രാ​ധി​കൾ കേ​സിൽ അ​ക​പ്പെ​ടാ​തി​രി​ക്കാ​നും അ​റ​സ്റ്റ് ചെ​യ്യാ​തി​രി​ക്കാ​നു​മു​ള്ള വെ​മ്പൽ​കൊ​ള്ള​ലിൽ സു​പ്രീം കോ​ട​തി പ​ട്ടി​ക​വി​ഭാ​ഗ​ങ്ങൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ങ്ങ​ളിൽ പ​രാ​തി നൽ​കു​മ്പോൾ ജാ​തി​വി​വേ​ച​ന​ത്താ​ലു​ള്ള അ​ക്ര​മം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് സീ​നി​യർ പോ​ലീ​സ് സൂ​പ്ര​ണ്ട് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കി​യ​തി​ന് ശേ​ഷം മാ​ത്ര​മേ എ​ഫ്.​ഐ.​ആർ.​ര​ജി​സ്റ്റർ ചെ​യ്യാ​വൂ എ​ന്ന് വി​ധി​ച്ചി​രി​ക്കു​ന്ന​ത് അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്ന​താ​ണ്.
നൂ​റ്റാ​ണ്ടു​ക​ളാ​യി യാ​തന അ​നു​ഭ​വി​ച്ച​വർ, സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​വർ സ്വാ​ത​ന്ത്ര്യ​ല​ബ്ദി​ക്ക് ശേ​ഷം ഇ​ന്ത്യ​യി​ലാ​ക​മാ​നം മർ​ദ്ദ​ന​മു​റ​കൾ​ക്കും പീ​ഡ​ന​ങ്ങൾ​ക്കും വി​ധേ​യരാക​പ്പെ​ടു​മ്പോൾ പോ​ലീ​സും ഭ​ര​ട​ണ​കൂ​ട​വും നീ​തി​പീഠ​വും നോ​ക്കു​കു​ത്തി​ക​ളാ​യി പോ​കു​ന്ന​ത് വ്യാ​കു​ല​ത​യു​ള​വാ​ക്കു​ന്നു. പ​ട്ടി​ക​വി​ഭാ​ഗ​ങ്ങൾ​ക്കെ​തി​രെ വർ​ദ്ധി​ച്ചു​വ​രു​ന്ന അ​ക്ര​മം ചെറു​ക്കു​ന്ന​തി​നാ​യി ഭേ​ദ​ഗ​തി ചെ​യ്ത നി​യ​മ​ത്തെ ദുർ​ബ്ബ​ല​മാ​ക്കും​വി​ധം സു​പ്രീം കോ​ട​തി ര​ണ്ടം​ഗ​ ബെഞ്ച് പു​റ​പ്പെ​ടു​വി​ച്ച വി​ധി പ​ട്ടി​ക​വി​ഭാ​ഗ​ക്കാർ​ക്കി​ട​യിൽ ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​തിൽ അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല.
ഈ സ​ന്ദർ​ഭ​ത്തിൽ അ​റ​സ്റ്റി​നെ​ക്കു​റി​ച്ച് ക്രി​മി​നൽ ന​ട​പ​ടി ച​ട്ട​വും സു​പ്രീം​കോ​ട​തി വി​ധി​ക​ളും പ​രി​ശോ​ധി​ക്കു​ന്ന​ത് ഉ​ചി​ത​മാ​ണെ​ന്ന് ക​രു​തു​ന്നു. '​അ​റ​സ്റ്റ്', ഭ​ര​ണ​ഘ​ടന അ​നു​ച്ഛേ​ദം 21 അ​നു​സ​രി​ച്ച് പൗ​ര​ന്റെ വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്ന​താ​ണെ​ങ്കി​ലും വ്യ​വ​സ്‌​ഥാ​പിത നി​യ​മ​ത്താൽ വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ങ്ങൾ​ക്ക് കൂ​ച്ച് വി​ല​ങ്ങി​ടാം എ​ന്ന് അ​നു​ച്ഛേ​ദം 21 സ​മ്മ​തി​ക്കു​ന്നു. ക്രി​മി​നൽ ന​ട​പ​ടി ച​ട്ടം 41​-ാം വ​കു​പ്പു പൊലീ​സ് ഓ​ഫീ​സർ​ക്ക് വാ​റ​ണ്ട് കൂ​ടാ​തെ ഏതൊ​ക്കെ സ​ന്ദർ​ഭ​ങ്ങ​ളിൽ അ​റ​സ്റ്റ് ചെ​യ്യാ​മെ​ന്ന് പ്ര​തി​പാ​ദി​ക്കു​ന്നു.
ക്രി​മി​നൽ ന​ട​പ​ടി ച​ട്ടം (41​-​എ) ൽ 41​-ാം വ​കു​പ്പ് 1​-ാം ഉ​പ​വ​കു​പ്പിൽ പ​റ​ഞ്ഞി​ട്ടു​ള്ള​തിൽ അ​റ​സ്റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത സം​ഗ​തി​ക​ളിൽ, പൊ​ലീ​സ് ഓ​ഫീ​സർ​ക്ക്, കു​റ്റാ​രോ​പി​ത​നോ​ട് നോ​ട്ടീ​സ് മു​ഖാ​ന്തി​രം ത​ന്റെ മു​മ്പാ​കെ ഹാ​ജ​രാ​കാൻ ആ​വ​ശ്യ​പ്പെ​ടാം. അ​യാൾ നോ​ട്ടീ​സ് പ്ര​കാ​രം ഹാ​ജ​രാ​വു​ക​യാ​ണെ​ങ്കിൽ അ​റ​സ്റ്റ് ചെ​യ്യാൻ പാ​ടി​ല്ലാ​ത്ത​തും അ​ല്ലാ​ത്ത​പ​ക്ഷം അ​റ​സ്റ്റ് ചെ​യ്യ​പ്പേ​ടേ​ണ്ട കാ​ര​ണം റെക്കാർ​ഡ് ചെ​യ്യേ​ണ്ട​തു​മാ​ണ്.
സു​പ്രീം കോ​ട​തി ക്രി​മി​നൽ ന​ട​പ​ടി​യും 41​-ാം വ​കു​പ്പും ഭ​ര​ണ​ഘ​ടന 21​-ാം അ​നു​ച്ഛേ​ദ​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് മേൽ​സൂ​ചി​പ്പി​ച്ച കേ​സിൽ വി​ധി പ്ര​സ്താ​വി​ച്ചി​രി​ക്കു​ക​യും ആ​യ​തു പാ​ലി​ക്കാൻ പൊ​ലീ​സ് ഓ​ഫീ​സർ ബാ​ദ്ധ്യ​സ്ഥ​നാ​യി​രി​ക്കു​ക​യും ചെ​യ്യു​മ്പോൾ എ​സ്.​സി - എ​സ്.​ടി പീ​ഡന നി​രോ​ധന നി​യ​മ​ത്തി​ലെ 3​-ാം വ​കു​പ്പി​ലെ 1​-ാം ഉ​പ​വ​കു​പ്പ് (എ) മു​തൽ (​ഇ​സ​ഡ് ഇ ) വ​രെ​യു​ള്ള കുറ്റ​കൃ​ത്യ​ങ്ങൾ​ക്ക് ആറ് മാ​സ​ത്തിൽ കു​റ​യാ​തെ​യും അഞ്ച് വർ​ഷം വ​രെ​യാ​കാ​വു​ന്ന​തു​മായ ത​ട​വു​ശി​ക്ഷ​യും പി​ഴ​യും മാ​ത്രം വ്യ​വ​സ്ഥ ചെ​യ്യു​മ്പോൾ സീ​നി​യർ പോ​ലീ​സ് സൂ​പ്ര​ണ്ട് പ്രാ​ഥ​മിക ത്വ​രിത അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം കു​റ്റാ​രോ​പി​ത​നെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ കേ​സ്സു​ണ്ടെ​ന്ന് ക​ണ്ടാൽ മാ​ത്രം എ​ഫ്.​ഐ.​ആർ. ര​ജി​സ്റ്റർ ചെ​യ്താൽ മ​തി​യെ​ന്ന് സു​ഭാ​ഷ്‌​കാ​ഷി​നാ​ഥ് മ​ഹാ​ജൻ v​s സ്റ്റേ​റ്റ് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര 2018​(2) കെ.​എൽ.​ടി 33​(​എ​സ്.​സി) എ​ന്ന കേ​സ്സിൽ സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന വി​ധി ഭ​ര​ണ​ഘ​ട​ന​യി​ലെ അ​നു​ച്ഛേ​ദം 15​(4) പ്ര​കാ​രം പ​ട്ടി​ക​ജാ​തി​-​പ​ട്ടി​ക​വർ​ഗ്ഗ വി​ഭാ​ഗ​ങ്ങൾ​ക്ക് ഉ​റ​പ്പ് നൽ​കു​ന്ന മൗ​ലി​കാ​വ​കാശ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​യോ​ജ​ന​ക​ര​മ​ല്ലെ​ന്ന് ക​ണ്ട് പു​ന​:​പ്പ​രി​ശോ​ധി​ച്ച് കി​ട്ടേ​ണ്ട​ത് ആ​വ​ശ്യ​മാ​യി വ​ന്നി​രി​ക്കു​ന്നു.

അം​ബേ​ദ്കർ സ്മാ​രക നി​യ​മ​സ​ഹാ​യ​വേ​ദി ജ​ന​റൽ കെ​ക്ര​ട്ട​റി​യാ​ണ് ലേ​ഖ​കൻ
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ