ദി​​​ലീ​​​ഷ് പോ​​​ത്ത​​​ന്റെ ലി​​​യാൻ​​​സ് തുടങ്ങുന്നു
April 14, 2018, 3:35 pm
സം​വി​ധാ​യ​ക​നും ന​ട​നു​മായ ദി​ലീ​ഷ് പോ​ത്തൻ, ഹ​രീ​ഷ് പേ​ര​ടി എ​ന്നി​വർ പ്ര​ധാന വേ​ഷ​ത്തി​ലെ​ത്തു​ന്ന ലി​യാൻ​സ് ഊ​ട്ടി​യി​ലും തൃ​ശൂ​രു​മാ​യി ചി​ത്രീ​ക​രി​ക്കും. നി​ഷാ ക്രി​യേ​ഷൻ​സി​ന്റെ ബാ​ന​റിൽ, നി​ഷാ നാ​യർ, ഷൈദ പ്ര​വീൺ, ഹ​രി​ഗോ​വി​ന്ദ് എ​ന്നി​വർ ചേർ​ന്നാ​ണ് ചി​ത്രം നിർ​മ്മി​ക്കു​ന്ന​ത്.

ബി​ജു​കു​ട്ടൻ, കോ​ട്ട​യം പ്ര​ദീ​പ്, നി​ര​ഞ്ജൻ എ​ബ്ര​ഹാം, ബ​ദ്രി​ലാൽ, ഷാൻ ചാർ​ളി, ഷ​ഫീ​ക് ചെർ​പ്പു​ള​ശ്ശേ​രി, അ​ജ​യ് ഡൽ​ഹി, സ​ന്ദീ​പ്, അ​നൂ​പ്, അ​ജി​ത് എ​ഡ്വേർ​ഡ്, റെ​ജിൻ രാ​ജ്, ശ​ര​ണ്യ ആ​ന​ന്ദ്, ര​മ്യ പ​ണി​ക്കർ, ധ​നീ​ഷാ സു​രേ​ന്ദ്രൻ, ഡോണ റൊ​സാ​രി​യൊ, വർഷ പ്ര​സാ​ദ്, ആർ​ദ്ര​ദാ​സ്, ആ​ര്യ ര​മേ​ശ് എ​ന്നി​വ​രോ​ടൊ​പ്പം പു​തു​മു​ഖ​ങ്ങ​ളും വേ​ഷ​മി​ടു​ന്നു. ഹൊ​റർ ത്രി​ല്ല​റായ ലി​യാൻ​സ് മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യാ​ണ് ഒ​രു​ക്കു​ന്ന​ത്.
തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം: വി​ഷ്ണു പൊൻ​കു​ന്നം, കാ​മ​റ: വി​നോ​ദ് ജി. മ​ധു, പ്രൊ​ജ​ക്‌​ട് ഡി​സൈ​നർ: അ​ല​ക്‌​സ് ബാ​ബു, ഗാ​ന​ങ്ങൾ: ഷൈദ പ്ര​വീൺ, അ​ജി​ത്ത് വാ​ര​നാ​ട്, സം​ഗീ​തം: ശ്രീ​കു​മാർ വാ​ര​നാ​ട്, ക​ല: അ​രുൺ പി.​അർ​ജുൻ, മേ​ക്ക​പ്പ്: ബി​ജു പോ​ത്തൻ​കോ​ട്, വ​സ്ത്രാ​ല​ങ്കാ​രം: ജോ​മോൻ ജോൺ​സൺ, പി.​ആർ.​ഒ: അ​യ്‌​മ​നം സാ​ജൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ