ര​​​ജ​​​നി​​​കാ​​​ന്തി​​​ന്റെ കാല വൈ​​​കും
April 14, 2018, 3:38 pm
സൂ​പ്പർ​സ്റ്റാർ ര​ജ​നി​കാ​ന്തി​ന്റെ ഏ​റ്റ​വും പു​തിയ ചി​ത്രം കാ​ല​യു​ടെ റി​ലീ​സ് വൈ​കും. ഏ​പ്രിൽ 27​ന് റി​ലീ​സ് നി​ശ്ച​യി​ച്ച ചി​ത്രം ത​മി​ഴ്നാ​ട്ടി​ലെ തി​യേ​റ്റർ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മാ​റ്റി​വ​യ്‌​ക്കു​ന്ന​ത്. ജൂ​ണി​ലാ​യി​രി​ക്കും ചി​ത്രം റി​ലീ​സ് ചെ​യ്യു​ക. ഇ​തേ​ക്കു​റി​ച്ചു​ള്ള ഔ​ദ്യോ​ഗിക പ്ര​ഖ്യാ​പ​നം വ​രും ദി​വ​സ​ങ്ങ​ളിൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

പി. ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തിൽ മും​ബ​യി​ലെ അ​ധോ​ലോക നേ​താ​വായ ക​രി​കാ​ലൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ജ​നി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ​ശ്വ​രി റാ​വു ആ​ണ് ര​ജ​നി​കാ​ന്തി​ന്റെ ഭാ​ര്യ വേ​ഷ​ത്തിൽ എ​ത്തു​ന്ന​ത്. നാ​നാ​പ​ടേ​ക്കർ, സ​മു​ദ്ര​ക്ക​നി, ഹു​മാ ഖു​റേ​ഷി, സാ​ക്ഷി അ​ഗർ​വാൾ എ​ന്നി​വ​രാ​ണ് പ്ര​ധാന താ​ര​ങ്ങൾ.

വ​ണ്ടർ​ബാർ ഫി​ലിം​സി​ന്റെ ബാ​ന​റിൽ ന​ട​നും ര​ജ​നി​യു​ടെ മ​രു​മ​ക​നായ ധ​നു​ഷ് ആ​ണ് ചി​ത്രം നിർ​മ്മി​ക്കു​ന്ന​ത്.

ഈ വർ​ഷം തി​യേ​റ്റ​റു​ക​ളിൽ എ​ത്തു​ന്ന മ​റ്റൊ​രു ര​ജ​നി​കാ​ന്ത് ചി​ത്രം ശ​ങ്കർ സം​വി​ധാ​നം ചെ​യ്യു​ന്ന 2 .0 ആ​ണ്. ചി​ത്ര​ത്തി​ന്റെ വി. എ​ഫ്. എ​ക്‌​സ് ജോ​ലി​കൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്‌. ചി​ത്ര​ത്തിൽ വി​ല്ലൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ്‌​കു​മാ​റാ​ണ്. ലൈ​ക്കാ പ്രൊ​ഡ​ക്‌​ഷൻ​സി​ന്റെ ബാ​ന​റിൽ അ​ലി​രാ​ജാ സു​ഭാ​സ്‌​ക​രൻ ആ​ണ് ചി​ത്ര​ത്തി​ന്റെ നിർ​മ്മാ​താ​വ്. സം​ഗീ​ത​സം​വി​ധാ​നം: എ. ആർ. റ​ഹ്‌​മാൻ, ഛാ​യാ​ഗ്ര​ഹ​ണം: നീ​ര​വ് ഷാ, എ​ഡി​റ്റിം​ഗ്: ആ​ന്റ​ണി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ