വി​​​ഷ്ണു ഉ​​​ണ്ണി​​​ക്കൃ​​​ഷ്‌​​​ണ​​​ന് തി​​​ര​​​ക്കോ​​​ട് തി​​​ര​​​ക്ക്
April 14, 2018, 3:47 pm
സൂപ്പർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യി ശ്ര​ദ്ധ നേ​ടിയ വി​ഷ്‌​ണു ഉ​ണ്ണി​ക്കൃ​ഷ്‌​ണൻ മ​ല​യാ​ള​ത്തി​ലെ തി​ര​ക്കേ​റിയ നാ​യ​ക​നാ​കു​ന്നു. ധർ​മ്മ​ജൻ ബോൾ​ഗാ​ട്ടി ആ​ദ്യ​മാ​യി നിർ​മ്മാ​താ​വാ​കു​ന്ന നി​ത്യ​ഹ​രിത നാ​യ​കൻ, ലി​ജിൻ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം എ​ന്നി​വ​യാ​ണ് വി​ഷ്‌​ണു​വി​ന്റെ പു​തിയ പ്രോ​ജ​ക്‌​ടു​കൾ. ഷാ​ഫി സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു പ​ഴയ ബോം​ബ് ക​ഥ​യിൽ അ​തി​ഥി താ​ര​മാ​യും വി​ഷ്‌​ണു പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തിയ വി​ഷ്‌​ണു ഉ​ണ്ണി​ക്കൃ​ഷ്‌​ണൻ, നാ​ദിർഷ സം​വി​ധാ​നം ചെ​യ്‌ത സൂ​പ്പർ​ഹി​റ്റ് ചി​ത്രം അ​മർ അ​ക്‌​ബർ അ​ന്തോ​ണി​ക്ക് തി​ര​ക്കഥ ര​ചി​ച്ച​തോ​ടെ​യാ​ണ് മ​ല​യാള സി​നി​മ​യിൽ സ​ജീ​വ​മാ​യ​ത്. ബി​ബിൻ ജോർ​ജാ​ണ് വി​ഷ്‌​ണു​വി​ന്റെ സ​ഹ​തി​ര​ക്ക​ഥാ​കൃ​ത്ത്. നാ​ദിർ​ഷ​യു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്രം ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ന് വേ​ണ്ടി​യും ഇ​വർ ത​ന്നെ​യാ​ണ് തി​ര​ക്കഥ ര​ചി​ച്ച​ത്. ഇ​തി​ലൂ​ടെ​യാ​ണ് വി​ഷ്ണു നാ​യ​ക​നാ​യി അ​ര​ങ്ങേ​റി​യ​ത്. ചി​ത്രം സൂ​പ്പർ​ഹി​റ്റാ​യ​തോ​ടെ വി​ഷ്‌​ണു​വി​ന് തി​ര​ക്കേ​റു​ക​യാ​യി​രു​ന്നു. കു​ഞ്ചാ​ക്കോ ബോ​ബ​നൊ​പ്പം ശി​ക്കാ​രി ശം​ഭു​വിൽ ഒ​രു പ്ര​ധാന വേ​ഷം അ​വ​ത​രി​പ്പി​ച്ചു. വി​ക​ട​കു​മാ​ര​നാ​ണ് വി​ഷ്‌​ണു നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച മ​റ്റൊ​രു ചി​ത്രം.

അ​തേ​സ​മ​യം ഫ്രൈ​ഡേ, ലോ പോ​യി​ന്റ് എ​ന്നി​വ​യ്‌​ക്ക് ശേ​ഷം ലി​ജിൻ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗ് മേ​യ് 10​ന് എ​റ​ണാ​കു​ള​ത്ത് തു​ട​ങ്ങും. കോ​ക്കേ​ഴ്സ് ഫി​ലിം​സി​ന്റെ ബാ​ന​റിൽ സി​യാ​ദ് കോ​ക്ക​റാ​ണ് നിർ​മ്മാ​ണം. ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന നി​ത്യ​ഹ​രിത നാ​യ​കൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നായ എ.​ആർ. ബി​നു​രാ​ജാ​ണ്. പു​തു​മു​ഖ​ങ്ങ​ളായ ജ​യ​ശ്രീ, ശി​വ​കാ​മി, ര​വീണ ര​വി, അ​ഖില നാ​ഥ്‌ എ​ന്നി​വ​രാ​ണ് നാ​യി​ക​മാർ.

ന​വാ​ഗ​ത​നായ ജ​യ​ഗോ​പാൽ ആ​ണ് തി​ര​ക്കഥ ര​ചി​ച്ചി​രി​ക്കു​ന്നു. ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​നുശേ​ഷം വി​ഷ്‌​ണു ഉ​ണ്ണി​ക്കൃ​ഷ്‌​ണ​നും ധർ​മ​ജ​നും മു​ഴു​നീള കോ​മ​ഡി വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

അ​തേ​സ​മ​യം സം​വി​ധാ​യ​ക​രാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്‌​ണ​നും ബി​ബിൻ ജോർ​ജും. ദുൽ​ഖർ സൽ​മാൻ നാ​യ​ക​നാ​കു​ന്ന ഈ ചി​ത്ര​ത്തി​ലും വി​ഷ്ണു ഒ​രു പ്ര​ധാന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ