കാവേരി പ്രശ്‌നത്തിൽ മോദിക്കെതിരെ ഗാനം, തമിഴ് ആക്ടിവിസ്റ്റ് ഗായകൻ കോവൻ അറസ്റ്റിൽ
April 15, 2018, 12:06 am
ചെന്നൈ: തമിഴ് നാടോടി ഗായകനും ആക്ടിവിസ്റ്റുമായ കോവനെ (എസ്. ശിവദാസ്) പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗാനം ആലപിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. കാവേരി പ്രശ്‌നവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ രാഷ്ട്രീയത്തെ പരിഹസിച്ചുകൊണ്ടാണ് കോവൻ പാട്ടെഴുതിയത്. ബി.ജെ.പി യൂത്ത് വിംഗ് സെക്രട്ടറി എൻ. ഗൗതം നൽകിയ പരാതിയിലാണ് അറസ്റ്റ്. മനപ്പൂർവമായ വ്യക്തിഹത്യയാണ് കോവനെതിരെയുള്ള കുറ്റം. തന്റെ ഗാനത്തിലൂടെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി ഒ. പനീർസെൽവത്തെയും കോവൻ പരിഹസിച്ചിരുന്നു. രാമായണത്തിൽ പാദുകങ്ങൾ പൂജിച്ച് ഭരണം നടത്തുന്ന കഥയുണ്ട്. മോദിയുടെ രണ്ട് ചെരുപ്പുകളാണ് തമിഴ്‌നാട്ടിലും ഭരണം നടത്തുന്നത് എന്നായിരുന്നു കോവന്റെ പാട്ട്. ശ്രീരാമദാസ മിഷൻ യൂണിവേഴ്‌സൽ സൊസൈറ്റി നടത്തിയ രഥയാത്രയിലാണ് കോവൻ പാട്ട് പാടിയത്. യൂട്യൂബിലൂടെ ഇത് നിരവധി പേർ ഷെയർ ചെയ്തു. സദ്ഗുരു ജഗ്ഗി വാസുദേവ് പാട്ടിനൊത്ത് നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. 2015ൽ ജയലളിതയെ വിമർശിച്ചതിനും കോവനെ അറസ്റ്റ് ചെയ്തിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ