വി.എച്ച്.പി തിരഞ്ഞെടുപ്പ്, തൊഗാഡിയ പുറത്ത്
April 15, 2018, 12:06 am
മുംബയ്: വിശ്വഹിന്ദുപരിഷത്ത് രാജ്യാന്തര പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രവീൺ തൊഗാഡിയ പക്ഷത്തിന് കനത്ത തോൽവി. നരേന്ദ്ര മോദി പക്ഷക്കാരനും ഹിമാചൽപ്രദേശ് മുൻ ഗവർണറുമായ വി.എസ്. കോക്ജെ തൊഗാഡിയ പിന്തുണച്ച രാഘവറെഡ്ഢിയെ പരാജയപ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ടു. 192 അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ 131 പേരും കോക്ജെയെ പിന്തുണച്ചു. പ്രവീൺ തൊഗാഡിയയുടെ വിശ്വസ്തനായ രാഘവ് റെഡ്ഡിക്ക് 60 വോട്ടുകൾ മാത്രമേ കിട്ടിയൂള്ളൂ. വൻ തോൽവിയെത്തുടർന്ന് രാജ്യാന്തര വർക്കിംഗ് പ്രസിഡന്റ് സ്ഥാനം തൊഗാഡിയയ്ക്ക് നഷ്ടമായി. വർക്കിംഗ് പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യേണ്ടത് പ്രസിഡന്റ് ആണ്. പ്രവീൺ തൊഗാഡിയ വഹിച്ചിരുന്ന വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി.എസ്. കോക്ജെ അലോക് കുമാറിനെ നാമനിർദ്ദേശം ചെയ്തു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു.
കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തൊഗാഡിയ ബദൽ ഹിന്ദു സംഘടനയ്ക്കു രൂപം നൽകിയേക്കും. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കണമെന്ന ആവശ്യവുമായി 17ന് അദ്ദേഹം അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. സംഘപരിവാറിനുള്ളിൽ തന്നെ നരേന്ദ്ര മോദി ഉൾപ്പെടുന്ന പക്ഷം തന്നെ ഒതുക്കാൻ നിരന്തരം ശ്രമിക്കുകയാണെന്ന് നേരത്തേ തൊഗാഡിയ തന്നെ ആരോപണം ഉയത്തിയിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ