ഗുജറാത്തിൽ പതിനൊന്നുകാരിമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു, ശരീരത്തിൽ 86 മുറിവുകൾ
April 15, 2018, 12:06 am
സൂറത്ത്: യൂ.പിയിലെയും കാശ്മീരിലെയും സംഭവങ്ങൾക്ക് പിന്നാലെ ഗുജറാത്തിലെ സൂറത്തിൽ പതിനൊന്നുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു. രഹസ്യഭാഗങ്ങളിലടക്കം ശരീരത്തിൽ 86 മുറിവുകളോടെ ഏഴ് ദിവസം പഴക്കമുള്ള പതിനൊന്നുകാരിയുടെ മൃതദേഹം സൂറത്തിലെ ഭെസ്‌താൻ മേഖലയിലെ ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപം ഏപ്രിൽ ആറിനാണ് കണ്ടെത്തിയത്. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ശരീരത്തിൽ 86 മുറിവുകൾ ഉണ്ടെന്ന് പോസ്‌റ്റ്മോർട്ടം നടത്തിയ സൂറത്ത് സിവിൽ ഹോസ്‌പിറ്റൽ ഫോറൻസിക് വിഭാഗം തലവൻ ഗണേഷ് ഗൊവേക്കർ വ്യക്തമാക്കി. പെൺകുട്ടിയുടെ ശരീരം ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. തടികൊണ്ടുള്ള ആയുധമുപയോഗിച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചതെന്നാണ് ഫോറൻസിക് വിദഗ്‌ദ്ധരുടെ പ്രാഥമിക നിഗമനം.
അജ്ഞാത മൃതദേഹത്തെക്കുറിച്ച് പൊലീസിനെ വിവരമറിയിച്ചത് രാവിലെ നടക്കാനിറങ്ങിയവരാണ്. പെൺകുട്ടിയെ തിരിച്ചറിയാനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത പൊലീസ് കുറ്റവാളിയെന്ന് സംശയിക്കുന്ന ഒരാളെ കസ്‌റ്റഡിയിലെടുത്തു. പ്രദേശത്ത് നിന്നും പെൺകുട്ടികളെ കാണാതായത് സംബന്ധിച്ച പരാതികൾ പരിശോധിച്ച് വരികയാണ്. കുട്ടിയുടെ ചിത്രം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്ക് അയച്ചതായും പണ്ടേസാര പൊലീസ് വ്യക്തമാക്കി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ