വരുന്നു 'സന്തോഷ് ട്രോഫി'
May 14, 2018, 9:43 pm
ഫുട്ബോൾ പ്രമേയമായി നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്,​ ആ ഗണത്തിൽ ഏറ്റവും ഒടുവിൽ ഇറങ്ങിയത് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സത്യന്റെ കഥ പറഞ്ഞ ക്യാപ്ടൻ എന്ന സിനിമയായിരുന്നു.

എന്നാലിതാ സന്തോഷ് ട്രോഫി എന്ന പേരിൽ ഒരു സിനിമ വരുന്നു. ജീവിതത്തിൽ പരാജയങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട സന്തോഷ് എന്ന യുവാവ് വാങ്ങിയ ട്രോഫികളുടെ കഥയാണ് ചിത്രം പറയുന്നത്. 'തോൽക്കാനായി ജനിച്ചവൻ' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ തന്നെ.

പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ സംവിധാന സഹായിയായ രാജേഷ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. മോഹൻലാൽ എന്ന സിനിമയ്ക്ക് ശേഷം മാദ്ധ്യമ പ്രവർത്തകൻ കൂടിയായ സുനീഷ് വാരനാട് തിരക്കഥ രചിക്കുന്ന ചിത്രമാണിത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ നായകനേയും മറ്റ് താരങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അണിയറക്കാർ അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ