ചലച്ചിത്ര നിരൂപണങ്ങൾ വ്യക്തിഹത്യയാവുന്നു: അപർണ ബാലമുരളി
May 14, 2018, 11:32 pm
ഓൺലൈൻ നിരൂപണങ്ങൾ പലപ്പോഴും  വ്യക്തിഹത്യയാവുന്നുവെന്ന് നടി അപർണ ബാലമുരളി. സിനിമാ താരങ്ങളും മനുഷ്യരാണെന്ന പരിഗണന ഓൺലെെൻ നിരൂപകർ നൽകാറില്ലെന്നും താരം കൂട്ടിച്ചേർത്തു. കാമുകി എന്ന ചിത്രത്തിന്റെ പ്രചരണാ‌ർത്ഥം എറണാകുളം പ്രസ് ക്ലബിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അപർണ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ അടക്കം വരുന്ന നിരൂപണങ്ങൾ ചിത്രത്തെ മാത്രമല്ല താരങ്ങളേയും ഒരുപോലെ കടന്നാക്രമിക്കുന്നത് വേദനാജനകമാണെന്നും അപർണ കൂട്ടിച്ചേർത്തു.

അതേസമയം, കാമുകി' സിനിമയിലെ തന്റെ അന്ധകഥാപാത്രം സംതൃപ്തിയേകികയതായി നടൻ അസ്‌കർ അലി പറഞ്ഞു. കഥാപാത്രം അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസ്ക്കർ അലിയും അപർണ ബാലമുരളിയുമാണ് സിനിമയിലെ പ്രധാന താരങ്ങൾ. അന്ധനായ നായകനെ പ്രണയിക്കുന്ന തന്റേടിയായ നായികയാണ് സിനിമയുടെ പ്രമേയം. വെല്ലുവിളിയേറെയുള്ള കഥാപാത്രങ്ങളെ നന്നായി അവതരിപ്പിക്കാനായെന്നും അപർണ ബാലമുരളി പറഞ്ഞു. ഇതിഹാസ, സ്റ്റൈൽ എന്നീ സിനിമകൾക്ക് ശേഷം ബിനു‌ എസ്‌. സംവിധാനം ചെയ്ത ചിത്രമാണ് 'കാമുകി'. പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ