വിജയ്യുടെ നായിക വരലക്ഷ്മി ശരത്കുമാർ
May 17, 2018, 10:02 am
വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദളപതി 62ൽ വരലക്ഷ്മി ശരത് കുമാർ നായികായാകും. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് മറ്റൊരു നായിക. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് വരലക്ഷ്മി ശരത്കുമാർ. ധനുഷ് നായകനായ മാരി 2, ശരത്കുമാർ നായകനാകുന്ന പാമ്പൻ , നീയാ 2, വെൽവെറ്റ് നഗരം, ശക്തി, മിസ്റ്റർ ചന്ദ്രമൗലി തുടങ്ങിയ ചിത്രങ്ങളിലാണ് വരലക്ഷ്മി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ മമ്മൂട്ടി നായകനായ കസബയിലും മാസ്റ്റർപീസിലും വരലക്ഷ്മി അഭിനയിച്ചിരുന്നു. നവംബറിൽ 7ന് ദളപതി 62 റിലീസ് ചെയ്യും. തുപ്പാക്കി , കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ എ.ആർ മുരുഗദോസും വിജയ് യും ഒന്നിക്കുന്ന ചിത്രമാണിത്. സൺ പിക്‌ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് എ.ആർ റഹ്മാൻ ആണ്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ