പാലക്കാടൻ ബ്രാഹ്മണ പെൺകുട്ടിയായി നയൻതാര
May 17, 2018, 10:08 am
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയിൽ തെന്നിന്ത്യൻ താരറാണി നയൻതാര പാലക്കാടൻ ബ്രാഹ്മണ പെൺകുട്ടിയുടെ വേഷം അവതരിപ്പിക്കും. തമിഴും മലയാളവും ഒരുപോലെ സംസാരിക്കുന്ന ശോഭ എന്ന കഥാപാത്രമായാണ് നയൻസ് എത്തുക. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായിൽ തുടങ്ങും. സമ്പന്ന കുടുംബാംഗമായ ദിനേശൻ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ദിനേശന്റെയും ശോഭയുടെയും പ്രണയവും നാടകീയമായ ജീവിത മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ധ്യാൻ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ശ്രീനിവാസൻ, ഉർവശി, അജുവർഗീസ്, ധന്യാ ബാലകൃഷ്ണൻ, സംവിധായകൻ ജൂഡ് ആന്റണി ജോസഫ് എന്നിവർക്കൊപ്പം തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. വിനീത് ശ്രീനിവാസന്റെ വരികൾക്ക് സംഗീതം നൽകുന്നത് ഷാൻ റഹ്മാൻ. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ്: വിവേക് ഹർഷ, കലാസംവിധാനം: അജയ് മങ്ങാട്. ചെന്നൈ, ബംഗളുരു, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. പി.ആർ.ഒ: വാഴൂർ ജോസ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ