അബ്രഹാമിന്റെ സന്തതികൾ ജൂൺ 15ന്
May 17, 2018, 10:14 am
മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികൾ ജൂൺ 15 ന് റംസാൻ ദിനത്തിൽ തിയേറ്ററുകളിലെത്തും. നിരവധി സംവിധായകർക്കൊപ്പം അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള ഷാജി പാടൂർ സംവിധായകനായ ഈ ചിത്രത്തിന് രചന നിർവഹിച്ചത് മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയാണ്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആൻസൺ പോൾ, സിദ്ദിഖ്, രൺജി പണിക്കർ, കനിഹ, കലാഭവൻ ഷാജോൺ, ശ്യാമപ്രസാദ്, മക്ബൂൽ സൽമാൻ, സുരേഷ് കൃഷ്ണ, സോഹൻ സീനുലാൽ, തരുഷി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾക്കും ആദ്യഗാനത്തിനും സോഷ്യൽ മീഡിയയിൽ വൻവരവേല്പാണ് ലഭിക്കുന്നത്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം: ആൽബി, എഡിറ്റിംഗ് മഹേഷ് നാരായണൻ. തിരക്കഥാകൃത്തായസേതു സംവിധായകനാകുന്ന ഒരു കുട്ടനാടൻ ബ്‌ളോഗാണ് മമ്മൂട്ടി അഭിനയിച്ചു പൂർത്തിയാക്കിയ മറ്റൊരു ചിത്രം. ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കത്തിന്റെ രണ്ടാംഘട്ട ഷൂട്ടിംഗിൽ പങ്കെടുത്തു വരികയാണ് മമ്മൂട്ടി ഇപ്പോൾ. എറണാകുളത്ത് പുരോഗമിക്കുന്ന ചിത്രം നവാഗതനായ സജീവ് പിള്ളയാണ് സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം പ്രാചി ദേശായിയാണ് നായിക. നീരജ് മാധവൻ, ക്വീൻ ഫെയിം ധ്രുവൻ, മാളവിക മേനോൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ