മാമാങ്കത്തിലും മേരിക്കുട്ടിയിലും മാളവിക മേനോൻ
May 15, 2018, 8:49 am
നടൻ, 916 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മാളവിക മേനോൻ മമ്മൂട്ടി ചിത്രം മാമാങ്കത്തിലും ജയസൂര്യയുടെ ഞാൻ മേരിക്കുട്ടിയിലും പ്രധാന വേഷങ്ങളിലെത്തുന്നു. മാമാങ്കത്തിൽ നായിക പ്രാചി ദേശായിയുടെ അനുജത്തിയുടെ വേഷമാണ് മാളവിക അവതരിപ്പിക്കുന്നത്. മാമാങ്കത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. ഇനി രണ്ട് ഘട്ടങ്ങളിലെ ചിത്രീകരണം കൂടി ബാക്കിയുണ്ട്. നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ഈ ചരിത്ര സിനിമ കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് നിർമ്മിക്കുന്നത്.

അതേസമയം രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഞാൻ മേരിക്കുട്ടി ജൂൺ 15ന് തിയേറ്ററുകളിലെത്തും. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്നാണ് നിർമ്മാണം. ജ്യൂവൽ മേരി, ഇന്നസെന്റ്, അജു വർഗീസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജയസൂര്യയുടെ അനുജത്തിയായാണ് ഞാൻ മേരിക്കുട്ടിയിൽ മാളവിക അഭിനയിക്കുന്നത്. പൃഥ്വിരാജ് നായകനായ ഹീറോയിലും നായകന്റെ അനിയത്തിയായി മാളവിക അഭിനയിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ