ദുൽഖർ ചിത്രം എറണാകുളത്ത്
May 15, 2018, 8:51 am
ഒരു ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ ആദ്യ ആഴ്ച എറണാകുളത്ത് തുടങ്ങും. ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ ഹിറ്റുകൾക്ക് ശേഷം ഇവർ തിരക്കഥ രചിക്കുന്ന ചിത്രമാണിത്. ആന്റോ ജോസഫാണ് നിർമ്മാതാവ്. ജൂലായ് ആദ്യ ആഴ്ച ദുൽഖർ ജോയിൻ ചെയ്യും. തെലുങ്ക് ചിത്രം മഹാനടിയാണ് ദുൽഖറിന്റെ ഒടുവിൽ റിലീസായ ചിത്രം. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടുന്ന ചിത്രം വിജയക്കുതിപ്പ് തുടരുകയാണ്. തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താൽ, ബോളിവുഡ് ചിത്രങ്ങളായ കർവാൻ, സോയ ഫാക്ടർ എന്നിവയാണ് ദുൽഖറിന്റെ മറ്റ് പ്രോജക്ടുകൾ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ