മോഹൻലാൽ - രഞ്ജിത്ത് ചിത്രത്തിന് ലണ്ടനിൽ ആഘോഷത്തുടക്കം
May 15, 2018, 8:53 am
ലോഹത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ലണ്ടനിൽ തുടങ്ങി. ആദ്യ ദിവസം മോഹൻലാലിനോടൊപ്പം ബൈജു, ടിനി ടോം, ശ്യാമപ്രസാദ്, മുരളി മേനോൻ, അരുന്ധതി നാഗ്, കനിഹ, ഷാലിൻ സോയ തുടങ്ങി പത്ത് താരങ്ങളാണ് ഇനിയും പേരിട്ടില്ലാത്ത ചിത്രത്തിൽ അഭിനയിച്ചത്. 30 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ രഞ്ജിത്തിന് നൽകിയിരിക്കുന്നത്. ലില്ലിപാഡ് മോഷൻ പിക്‌ചേഴ്സ് ലിമിറ്റഡിന്റെയും വർണചിത്ര ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെയും സുബൈർ എൻ.പിയും എം.കെ. നാസറും ചേർന്നാണ് നിർമ്മാണം. ഓണത്തിനാണ് ചിത്രം റിലീസ് ചെയ്യുക. നേരത്തെ മോഹൻലാലിനെ നായകനാക്കി ഒരു ബിലാത്തി കഥ എന്ന ചിത്രമാണ് രഞ്ജിത്ത് പ്ലാൻ ചെയ്തിരുന്നത്. ഇത് ഉപേക്ഷിക്കുകയായിരുന്നു. ബിലാത്തിക്കഥയ്ക്ക് തിരക്കഥ രചിച്ച സേതു തന്നെ പുതിയ താരനിരയെ വച്ച് ആ ചിത്രം സംവിധാനം ചെയ്യും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ