വാമിഖ ഗബ്ബി പൃഥ്വിരാജിന്റെ നായിക
May 15, 2018, 9:04 am
ഗോദയിൽ ഗുസ്തിക്കാരിയായെത്തി മലയാളികളുടെ മനംകവർന്ന വാമിഖ ഗബ്ബി പൃഥ്വിരാജിന്റെ നായികയാകുന്നു. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയൻ എന്ന ചിത്രത്തിലാണിത്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. 100 ഡേയ്സ് ഒഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ്. പൃഥ്വിരാജിന്റെ പുതിയ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്‌ചേഴ്സും സംയുക്തമായാണ് നിർമ്മാണം. ഇതിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മഞ്ഞുമലകളുടെ ചുവട്ടിൽ തീപന്തമേന്തി നിൽക്കുന്ന പൃഥ്വിരാജാണ് പോസ്റ്ററിലുള്ളത്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രാഹകൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ