വി​​​പ​​​ണി കീ​​​ഴ​​​ട​​​ക്കാൻ ത​​​മി​​​ഴ്നാ​​​ട് എ​​​ണ്ണ, വെ​​​​​​​ളി​​​​​​​ച്ചെ​​​​​​​ണ്ണ വില നി​​​ലം പൊ​​​ത്തി
May 15, 2018, 10:28 am
കോ​ട്ട​യം: നാ​​​ളി​ കേ​​​രോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​ല വീ​​​ണ്ടും താ​​​ഴ്ന്നു. ഉ​​​ത്പാ​​​ദ​​​നം കു​റ​ഞ്ഞ​​​​​തി​​​നാ​ൽ കൊ​​​പ്ര​​​വി​​ല ഉ​​​യ​​​രു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​ൾ​​​ക്കി​​​ടെ മി​​​ല്ലു​​​കാ​ർ വെ​​​ളി​​​ച്ചെ​​​ണ്ണ ഇ​​​റ​​​ക്കാ​ൻ തി​​​ടു​​​ക്കം കാ​​​ണി​​​ച്ചു. വെ​ളി​ച്ചെ​ണ്ണ ക്വി​ന്റ​ലി​ന് 100 രൂ​പ​യും കൊ​പ്ര ക്വി​ന്റ​ലി​ന് 95 മു​തൽ 105 രൂപ വ​രെ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

ശ​ക്ത​മായ വേ​​​ന​​ൽ​​​മ​​ഴ നാ​​​ളി​​​കേ​​ര വി​​​ള​​​വെ​​​ടു​​​പ്പി​​​നെ​​​യും കൊ​​​പ്ര സം​​​സ്ക​​​ര​​​ണ​​​ത്തെ​​​യും ബാ​​​ധി​​​ച്ചു. വി​​​പ​​​ണി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ​​​യ്ക്കൊ​​​ത്ത് വെ​​​ളി​​​ച്ചെ​​​ണ്ണ​​​യ്ക്കു ഡി​​​മാ​​ൻ​​​ഡ് ഉ​​​യ​​ർ​​​ന്നി​​​ല്ല. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ വ​​ൻ​​​കി​​ട മി​​​ല്ലു​​​കാ​ർ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു കൂ​​​ടു​​​ത​ൽ ച​​​ര​​​ക്കു നീ​​​ക്കി​​​യ​താ​ണ് വി​ല​യി​ടി​വി​ന് പ്ര​ധാന കാ​ര​ണ​മാ​യ​ത്. വെ​ളി​ച്ചെ​ണ്ണ ,​കൊ​പ്ര ,​പ​ച്ച​തേ​ങ്ങ ,​ക​രി​ക്ക് എ​ന്നിവ കേ​ര​ള​ത്തി​ലേ​ക്ക് വ​ര​വ് കൂ​ടി​യ​തും വില കു​റ​യാൻ കാ​ര​ണ​മാ​യി.
മാ​​​സാ​​​രം​​​ഭ​​​മാ​​​യ​​​തി​​​നാ​ൽ വെ​​​ളി​​​ച്ചെ​​​ണ്ണ​​​യ്ക്ക് ലോ​​​ക്ക​ൽ ഡി​​​മാ​​ൻ​​​ഡ് ഉ​​​യ​​​രു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു മി​​​ല്ലു​​​കാ​​ർ. എ​​​ന്നാ​​ൽ, ഇ​​​ത​​ര പാ​​​ച​​​ക​​​യെ​​​ണ്ണ​​​ക​​​ളു​​​ടെ നി​​​ര​​​ക്കു താ​​​ഴ്ന്ന​​​ത് വെ​​​ളി​​​ച്ചെ​​​ണ്ണ​​​വി​​​ല​​​യെ ത​​​ള​​ർ​​​ത്തി. കൊ​​​ച്ചി​​​യി​ൽ എ​​​ണ്ണ 18,400 രൂ​​​പ​​​യി​​​ലും കൊ​​​പ്ര 12,305 രൂ​​​പ​​​യി​​​ലു​​​മാ​​​ണ്. പാം ​​ഓ​​​യി​​ൽ, സൂ​​​ര്യ​​​കാ​​​ന്തി, സോ​​യ എ​​​ണ്ണ​​​വി​​​ല​​​ക​ൾ കു​​​റ​​​ഞ്ഞു.​പാം​ഓ​യിൽ ക്വി​ന്റ​ലി​ന് 100 രൂപ കു​റ​ഞ്ഞു. 7400ൽ രൂ​പ​യിൽ നി​ന്ന് 7300 ആ​യി.
വെ​ളി​ച്ചെ​ണ്ണ മി​ല്ലിം​ഗ് ക്വി​ന്റ​ലി​ന് 20000​ത്തിൽ നി​ന്ന് 19800 രൂ​പ​യും ത​യാർ 18500ൽ നി​ന്ന് 18300 രൂ​പ​യാ​യും കൊ​പ്ര 12370ൽ നി​ന്ന് 12305 രൂ​പ​യാ​യും കു​റ​ഞ്ഞു. കൊ​​​പ്ര 12,210 രൂ​​​പ​​​യി​​​ലാ​ണ് വാ​​​രാ​​​ന്ത്യ​​​ക്ലോ​​​സിം​​​ഗ് ന​​​ട​​​ന്ന​ത് . ഉ​യർ​ന്ന വി​ല​ക്ക് ഡി​മാ​ന്റി​ല്ലാ​ത്ത​തി​നാൽ വില ഇ​നി​യും കു​റ​ഞ്ഞേ​ക്കും. പ്രാ​ദേ​ശി​ക​മാ​യി വെ​ളി​ച്ചെ​ണ്ണ വി​ല​യിൽ അ​ന്ത​ര​മു​ണ്ട്. കൊ​ച്ചി​യിൽ മി​ല്ലിം​ഗി​ന് 19800 രൂ​പ​യു​ള്ള​പ്പോൾ ആ​ല​പ്പു​ഴ​യിൽ 18300 മു​തൽ 19800 വ​രെ​യാ​ണ്. കോ​ട്ട​യ​ത്താ​ക​ട്ടെ 20800​ഉം.

ത​മി​ഴ്നാ​ട്ടിൽ നി​ന്ന് വൻ​തോ​തിൽ മാ​യം ക​ലർ​ന്ന വ്യാജ വെ​ളി​ച്ചെ​ണ്ണ ഇ​പ്പോ​ഴും വ​രു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന 32 ബ്രാൻ​ഡിൽ​പെ​ട്ട എ​ണ്ണ മാ​യം ക​ലർ​ന്ന​താ​ണെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ക​ണ്ടെ​ത്തി നി​രോ​ധി​ച്ചെ​ങ്കി​ലും അ​വ​യെ​ല്ലാം പേ​രു​മാ​റ്റി വീ​ണ്ടും വി​പ​ണി കീ​ഴ​ട​ക്കു​ന്നു. ഇ​ത് ത​ട​യാൻ സർ​ക്കാ​രി​ന് ക​ഴി​യാ​ത്ത​താ​ണ് കേ​ര​ള​ത്തി​ലെ നാ​ളി​കേര കർ​ഷ​ക​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന​ത് .
തേ​ങ്ങ​വില കി​ലോ​യ്ക്ക് 60 രൂപ വ​രെ ഉ​യർ​ന്ന​ത് ഇ​പ്പോൾ 50 രൂ​പ​യിൽ താ​ഴെ​യാ​ണ്. ഒ​രു ക​രി​ക്കി​ന് 30 രൂപ മു​തൽ 40 രൂപ വ​രെ ഈ​ടാ​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തിൽ ക​രി​ക്കി​ന് പ​റ്റിയ തേ​ങ്ങ​യു​ടെ ഉ​ത്പാ​ദ​നം കു​റ​വാ​യ​തി​നാൽ ഇ​തും ത​മി​ഴ്നാ​ട്ടിൽ നി​ന്നാ​ണ് കൂ​ടു​ത​ലെ​ത്തു​ന്ന​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ